Take a fresh look at your lifestyle.

കോളെജില്‍ സാരി ധരിച്ച് ആണ്‍കുട്ടികള്‍, ലിംഗ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തുക ലക്ഷ്യം

54

വിവിധ ലിംഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകം വസ്ത്രങ്ങള്‍ എന്ന പതിവിനെ വെല്ലുവിളിച്ച് പുനെയിലെ ഫെര്‍ഗൂസണ്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍. സമൂഹത്തില്‍ എല്ലായിടത്തും ലിംഗ വിവേചനം നിലനില്‍ക്കുമ്പോഴാണ് വസ്ത്രധാരണത്തെ വെല്ലുവിളിച്ച് മൂന്ന് ആണ്‍കുട്ടികള്‍ കോളെജില്‍ സാരി ധരിച്ചെത്തിയത്. കോളെജിലെ വാര്‍ഷിക ടൈ, സാരി ദിവസാഘോഷത്തിലാണ് അവര്‍ ലിംഗ സമത്വത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം നല്‍കിയത്.

ആകാശ് പവാര്‍, സുമിത് എച്ച്, ഋഷികേശ് സനപ് എന്നിവരാണ് സാരി ധരിച്ചെത്തിയത്.

ആണ്‍കുട്ടികള്‍ അവര്‍ക്കുള്ള വസ്ത്രങ്ങളും സ്ത്രീകളും സാരിയും സാല്‍വാറും സ്‌കേര്‍ട്ടും ധരിക്കണമെന്ന് ഒരിടത്തും എഴുതി വച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു. എന്തുകൊണ്ട് സാരി ധരിച്ചുകൂടെന്ന ചിന്തയാണ് അവര്‍ക്കുണ്ടായത്.

ലിംഗ രീതികള്‍ പൊളിക്കുന്ന പ്രക്രിയയില്‍ ഏറെ തമാശകളുണ്ടായതായി അവര്‍ പറയുന്നു. സാരി ധരിക്കുന്നതില്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു. അതിനാല്‍ സുഹൃത്തായ ശ്രദ്ധയുടെ സഹായം തേടി. സാരി ധരിച്ച് പരിപാടയില്‍ പങ്കെടുത്തശേഷമാണ് സാരി ധരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ മനസ്സിലായതെന്ന് അവര്‍ പറയുന്നു. സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതിന് എന്തുകൊണ്ട് ഇത്രയും സമയം എടുക്കുന്നുവെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. ദീര്‍ഘദേരം സാരി ധരിച്ചിരിക്കുന്നതില്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.