Take a fresh look at your lifestyle.

319 സ്ത്രീകള്‍ ശബരിമല ഓണ്‍ലൈന്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തു

71

ശബരിമല സന്ദര്‍ശിക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് 319 സ്ത്രീകള്‍. 15-നും 45-നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. കേരള പൊലീസിന്റെ ഓണ്‍ലൈന്‍ സൗകര്യത്തിലാണ് ഈ മണ്ഡലകാലത്ത് സന്ദര്‍ശിക്കുന്നതിനായി ഇത്രയും സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ തീര്‍ത്ഥാടകരില്‍ ആരും തന്നെ കേരളീയരല്ല.

നവംബര്‍ 10-നാണ് വെര്‍ച്വല്‍ ക്യൂ സൗകര്യം തുറന്നത്. ഇവരെ പൊലീസ് തിരിച്ച് അയക്കാനാണ് സാധ്യത. സുപ്രീംകോടതിയുടെ വിധിയെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് ഇവരെ തിരിച്ച് അയക്കുന്നത്.

ആന്ധ്രാപ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 160 പേര്‍. തമിഴ്‌നാട്ടില്‍ നിന്നും 139 പേരും കര്‍ണാടകയില്‍ നിന്നും ഒമ്പത് പേരും തെലങ്കാനയില്‍ നിന്നും എട്ട് പേരും ഒഡീഷയില്‍ നിന്നും മൂന്ന് പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവര്‍ വന്നാല്‍ പമ്പയില്‍ വച്ച് പൊലീസ് തിരിച്ച് അയക്കും.

Leave A Reply

Your email address will not be published.