Take a fresh look at your lifestyle.

ഒറ്റയ്ക്ക് യാത്ര പോകുന്നോ, ഈ അഞ്ച് ടിപ്പുകള്‍ ശ്രദ്ധിക്കൂ

47

യാത്ര ഒരു അനുഭവമാണ്. ഒറ്റയ്ക്കാണേല്‍ അതൊരു വേറിട്ടതും. ഇപ്പോള്‍ ഒറ്റയ്ക്ക് യാത്രകള്‍ പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇങ്ങനെ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ വോവോയേജ് സ്ഥാപകയായ രശ്മി ഛദ്ദ പങ്കുവച്ചിരുന്നു. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു യാത്രാ ഗ്രൂപ്പാണ് വോവോയേജ്.

സന്ദര്‍ശന സ്ഥലത്തെ കുറിച്ച് പഠിക്കുക

സന്ദര്‍ശിക്കാന്‍ പോകുന്ന രാജ്യം, നഗരം എന്നിവയെ കുറിച്ച് പഠിക്കുക. നന്നായി ഗവേഷണം നടത്തി അതിന് അനുസരിച്ച് വേണം യാത്ര നടത്താന്‍. ഇന്റര്‍നെറ്റിന്റെ കാലമായതിനാല്‍ ഓരോ സ്ഥലത്തെക്കുറിച്ചും ധാരാളം ബ്ലോഗുകളും മറ്റും ലഭ്യമാണ്. ഓഡിയോ ടൂര്‍ ആപ്പുകളും ഗൂഗിള്‍ ട്രാന്‍സ്ലേറ്ററും ഡൗണ്‍ലോഡ് ചെയ്യുക.

പ്രാദേശിക ഭാഷയും സംസ്‌കാരവും പഠിക്കുക

സന്ദര്‍ശിക്കുന്ന സ്ഥലത്തെ ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നത് നല്ലതാണ്. നല്ല അനുഭവങ്ങള്‍ ലഭിക്കും. പ്രാദേശിക ഭാഷയില്‍ വഴി ചോദിക്കാനും വെള്ളം ചോദിക്കാനും നന്ദി പറയാനും സോറി പറയാനുമുള്ള വാചകങ്ങളും വാക്കുകളും പഠിക്കുക ഉപകാരപ്പെടും. താമസിക്കുന്ന ഹോട്ടലിലേക്കും പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുമുള്ള വഴി തെറ്റുമ്പോള്‍ വഴി കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. നാട്ടുകാരുമായി എങ്ങനെ ഇടപഴകാനാകുമെന്ന് കണ്ടെത്തുക.

നേരത്തേ മുറിയും ടിക്കറ്റും റിസര്‍വ് ചെയ്യുക

താമസ സ്ഥലം ബുക്ക് ചെയ്യാതെ ഒരു രാജ്യത്തിലും ചെന്നിറങ്ങരുത്. അവിടെ ചെന്നിറങ്ങിയശേഷം ഒറ്റപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാം. സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ആവശ്യമുള്ള ബുക്കിങ്ങുകളും കാലേക്കൂട്ടി ചെയ്യുക.

വനിതകളുടെ സംരംഭങ്ങള്‍ തെരഞ്ഞെടുക്കുക

സ്ത്രീകള്‍ മറ്റ് സ്ത്രീകളുടെ സാന്നിദ്ധ്യത്തില്‍ കംഫര്‍ട്ടബിള്‍ ആയിരിക്കും. സ്ത്രീകള്‍ സ്ത്രീകള്‍ക്കുവേണ്ടി നടത്തുന്ന സംരംഭമാകുമ്പോള്‍ സുരക്ഷിതവും വിശ്വാസയോഗ്യവുമായിരിക്കും. എല്ലാ നഗരങ്ങളിലും സ്ത്രീകളായ ഗൈഡുമാരുണ്ട്. അവര്‍ നടത്തുന്ന ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങളെ നേരത്തെ കണ്ടെത്തി ബുക്ക് ചെയ്യുക. സ്ത്രീകള്‍ നടത്തുന്ന ഹോം സ്റ്റേകള്‍ കണ്ടെത്തുക. ചിലപ്പോള്‍ അത്തരം ഹോം സ്റ്റേകള്‍ തന്നെ നഗരക്കാഴ്ചകള്‍ കാണുന്നതിനുള്ള അവസരം ഒരുക്കി നല്‍കും.

സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുക

മുന്‍കരുതലോടെയുള്ള യാത്ര കൂടാതെ നിങ്ങള്‍ എവിടെ താമസിക്കുന്നുവെന്നതും പ്രധാനമാണ്. മുറി റിസര്‍വ് ചെയ്യുമ്പോള്‍ തന്നെ മറ്റാവശ്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം.

Leave A Reply

Your email address will not be published.