ഗുജറാത്തിലെ ഭുജിലെ ഒരു കോളെജില്‍ പെണ്‍കുട്ടികള്‍ ആര്‍ത്തവ പരിശോധനയ്ക്ക് വിധേയരാക്കി. 68 പെണ്‍കുട്ടികളെയാണ് കോളെജില്‍ നിന്നും ഹോസ്റ്റലിലേക്ക് കൊണ്ട് പോയി അടിവസ്ത്രം ഊരിപ്പിച്ച് ആര്‍ത്തവം ഇല്ലെന്ന് കോളെജ്, ഹോസ്റ്റല്‍ അധികൃതര്‍ ഉറപ്പ് വരുത്തിയത്.

ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പെണ്‍കുട്ടികളെ അപമാനിക്കുന്ന സംഭവം ഉണ്ടായത്. ഹോസ്റ്റലിലെ ചില വിദ്യാര്‍ത്ഥിനികള്‍ മതപരമായ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ കോളെജ് പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ആധുനിക, ശാസ്ത്രീയ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികളുടെ സ്വയം വികസനവും ശാക്തീകരണവുമാണ് കോളെജ് തങ്ങളുടെ ദൗത്യമായി പറയുന്നതെന്നത് വിരോധാഭാസമായി.

ഹോസ്റ്റലിലെ പൂന്തോട്ടത്തില്‍ ഉപയോഗിച്ച ഒരു സാനിറ്ററി പാഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവാദ സംഭവങ്ങളുടെ തുടക്കം. ഹോസ്റ്റല്‍ നിയമങ്ങള്‍ ലംഘിച്ച കുറ്റക്കാരിയെ കണ്ടെത്തി പാഠം പഠിപ്പിക്കുന്നതിനാണ് ഇത് ചെയ്തത്.

ഹോസ്റ്റലിന്റെ നിയമപ്രകാരം, ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ അടുക്കളയിലും ക്ഷേത്രത്തിന്റെ പരിസരത്തും പോകാന്‍ പാടില്ല. കൂടാതെ മറ്റ് വിദ്യാര്‍ത്ഥിനികളെ സ്പര്‍ശിക്കാനും പാടില്ല.

ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ് കോളെജ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *