Take a fresh look at your lifestyle.

ഗര്‍ഭനിരോധന മാര്‍ഗം മറക്കണ്ട; സ്ത്രീകളെ ഉപദേശിച്ച് ആര്‍ച്ച് ബിഷപ്പ്

6

കൊറോണവൈറസിനെ തടയാന്‍ ലോകമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ കാലയളവ് കഴിയുമ്പോഴേക്കും ധാരാളം സ്ത്രീകള്‍ ഗര്‍ഭം ധരിച്ചേക്കുമെന്നും കോവിഡ്-19 കാലം കഴിയുമ്പോള്‍ ലോകത്ത് ധാരാളം കുഞ്ഞുങ്ങള്‍ ജനിക്കുമെന്നും ആരോഗ്യ, സാമൂഹിക രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നുണ്ട്. ഇതേതുടര്‍ന്ന്, ഉഗാണ്ടയിലെ ആര്‍ച്ച് ബിഷപ്പ് സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്ന് ആംഗ്ലിക്കന്‍ സഭയുടെ ഉഗാണ്ടയിലെ തലവനായ അദ്ദേഹം സ്ത്രീകളോട് ആഹ്വാനം ചെയ്തു.

ഈ ചങ്ങാതിമാര്‍ അവിടയുണ്ട്. അവര്‍ക്ക് തിന്നുക. കാര്യങ്ങള്‍ ചെയ്യുക (ലൈംഗികബന്ധത്തിലേര്‍പ്പെടുക) എന്നത് മാത്രമേയുള്ളൂ. നിങ്ങള്‍ കരുതിയിരിക്കണം. പുരുഷന്‍മാര്‍ ശ്രദ്ധിക്കുകയില്ല. ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ കാസിംബാ മുഗലു പറഞ്ഞു.

ഉഗാണ്ടയില്‍ ശരാശരി ഒരു സ്ത്രീക്ക് അഞ്ച് കുട്ടികളുണ്ട്. 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്.

രാജ്യത്ത് ആദ്യമായിട്ടാണ് ആഗ്ലിക്കന്‍ സഭാ നേതൃത്വത്തിലെ ഒരാള്‍ ഈ ആവശ്യമുന്നയിക്കുന്നത്. ടിവിയിലൂടെ അദ്ദേഹം നടത്തിയ ഞായറാഴ്ച്ച പ്രാര്‍ത്ഥനയിലാണ് അദ്ദേഹം ആഹ്വാനം നടത്തിയത്. രാജ്യത്ത് പ്രസിഡന്റ് യൊവേരി മുസെവേനി 14 ദിവസത്തെ ലോക്ക്ഡൗണ്‍ മൂന്നാഴ്ച്ചത്തേക്ക് കൂടെ നീട്ടിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.