Take a fresh look at your lifestyle.

ചരിത്ര തീരുമാനം: ഇനി ബ്രസീലില്‍ നെയ്മറുടെ ശമ്പളം വനിതാ താരത്തിനും

13,898

ലോകമെമ്പാടും കായിക രംഗത്തടക്കം എല്ലായിടത്തും ശമ്പളത്തിന്റെ കാര്യത്തില്‍ വിവേചനം നിലനില്‍ക്കുന്നുണ്ട്. പുരുഷന്‍മാരേക്കാള്‍ കുറഞ്ഞ വേതനം ലഭിക്കുന്നതിനെതിരെ ചിലര്‍ പ്രതിഷേധിക്കുമ്പോള്‍ മറ്റു ചിലര്‍ അതംഗീകരിച്ച് മുന്നോട്ടു പോകുകയാണ് പതിവ്.

ഇപ്പോള്‍, സ്ത്രീകളുടെ വേതന തുല്യത വീണ്ടും ചര്‍ച്ചയാകുന്നു. ലോകമെമ്പാടും ആരാധകരുള്ള ബ്രസീല്‍ ഫുട്‌ബോള്‍ രംഗമാണ് ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന പുരുഷ, വനിതാ താരങ്ങള്‍ക്ക് തുല്യ തുക നല്‍കാനാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം.

സമ്മാനത്തുകയും അലവന്‍സുകളും തുല്യമാക്കാന്‍ തീരുമാനിച്ചതായി ബ്രസീല്‍ ഫെഡറേഷന്‍ റോജേറിയോ കബോക്ലോ പറഞ്ഞു.

അത് അനുസരിച്ച് വനിതാ താരങ്ങളായ മാര്‍ത്തയും ഫോര്‍മിഗയും ലെറ്റിഷ്യ സാന്റോസും ആഗോള സൂപ്പര്‍ താരങ്ങളായ നെയ്മറിനും ഗബ്രിയേല്‍ ജീസസിനും റോബര്‍ട്ടോ ഫിര്‍മിനോയും അടക്കമുള്ളവര്‍ക്ക് തുല്യമായ അലവന്‍സുകള്‍ വാങ്ങും.

അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീക്കും പുരുഷനും തുല്യ വേതനം നല്‍കാന്‍ ഓസ്‌ട്രേലിയ, നോര്‍വേ, ന്യൂസിലന്റും തീരുമാനിച്ചിട്ടുണ്ട്.

2019 മാര്‍ച്ചില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ അമേരിക്കയുടെ വനിതാ ടീം യുഎഫ് ഫുട്‌ബോള്‍ ഫെഡറേഷനെതിരെ കേസ് നല്‍കിയിരുന്നു. ശമ്പള, വേതന വ്യവസ്ഥകളില്‍ വേര്‍തിരിവ് കാണിക്കുന്നുവെന്നാണ് പരാതി. എന്നാല്‍, ഈ കേസ് മെയ് മാസത്തില്‍ ഒരു കോടതി തള്ളിയെങ്കിലും ടീം അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

അതേസമയം, ക്ലബുകളുടെ കാര്യത്തില്‍ ലോകമെമ്പാടും ശമ്പളത്തില്‍ വലിയ വ്യത്യാസമാണ് നിലനില്‍ക്കുന്നത്.

80%
Awesome
  • Design

Leave A Reply

Your email address will not be published.