Take a fresh look at your lifestyle.

സിആര്‍പിഎഫ് ശ്രീഗനര്‍ സെക്ടറിന് വനിതാ മേധാവി; ചരിത്രത്തില്‍ ആദ്യം

8,852

ചരിത്രത്തില്‍ ആദ്യമായി സിആര്‍പിഎഫ് ശ്രീനഗര്‍ സെക്ടറിന്റെ മേധാവിയായി ഒരു വനിതയെ നിയമിച്ചു. ഐപിഎസ് ഓഫീസറായ ചാരു സിന്‍ഹയെയാണ് ശ്രീനഗര്‍ സെക്ടറിന്റെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) ആയി നിയമിച്ചത്. രാജ്യത്ത് ഏറ്റവുമധികം അക്രമങ്ങളും ഭീകരാക്രമണങ്ങളും നടക്കുന്ന സ്ഥലമാണ് ശ്രീനഗര്‍.

തെലങ്കാന കേഡറിലെ 1996 ബാച്ചിലെ ഐപിഎസ് ഓഫീസറായ അവര്‍ നേരത്തെ സിആര്‍പിഎഫിന്റെ ബീഹാര്‍ സെക്ടറിലെ നക്‌സല്‍ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യവുമായും ജമ്മു കശ്മീര്‍ പൊലീസുമായും സഹകരിച്ച് സിആര്‍പിഎഫ് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സെക്ടറാണ് ശ്രീനഗര്‍.

80%
Awesome
  • Design

Leave A Reply

Your email address will not be published.