Take a fresh look at your lifestyle.

കോവിഡ് നിധിയിലേക്ക് സഹായം നല്‍കിയത് ഐശ്വര്യ ലക്ഷ്മി മാത്രം

7

ആദര്‍ശം പറയുന്നതില്‍ നമ്മുടെ യുവതാരങ്ങളും മറ്റും ഏറെ മുന്നിലാണ്. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ അവര്‍ അത് പാലിക്കുന്നുണ്ടോ. കോവിഡ്-19-ല്‍ ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാരായ സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിന് മലയാളികളായ യുവതാരങ്ങളില്‍ സംഭാവന നല്‍കിയത് ഐശ്വര്യലക്ഷ്മി മാത്രമെന്ന് ഫെഫ്ക അറിയിച്ചു. ഐശ്വര്യയെ അഭിനന്ദിച്ചു കൊണ്ട് ഫെഫ്ക ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പോസ്റ്റ് വായിക്കാം.

പ്രിയ ഐശ്വര്യ ലക്ഷ്മി ,

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു .അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകരെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ചതാണ് ‘കരുതല്‍ നിധി ‘ പദ്ധതി.ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങള്‍ക്കൊപ്പം , വ്യവസായ രംഗത്ത് നിന്നും , ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം സുമനസുകള്‍ ഈ പദ്ധതിക്കുള്ള പിന്തുണ , ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചു .

ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിധത്തില്‍ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളര്‍ത്താന്‍ ഇന്ത്യന്‍ ഫിലിം എപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (AIFEC ) ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.

ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തില്‍ മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ എന്നീ സീനിയര്‍ അഭിനേതാക്കള്‍ക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓര്‍ക്കുന്നതും അടയാളപ്പെടുത്തുന്നതും .

സിനിമയില്‍ കൂടെ പ്രവര്‍ത്തിക്കുന്ന സഹസംവിധായകരും , ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ അസിസ്റ്റന്‍സും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാന്‍ രാപ്പകല്‍ വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരും .. ഇങ്ങിനെ വിവിധ തസ്തികളില്‍ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ സ്‌നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .

അവിസ്മരണീയ കഥാപാത്രങ്ങളാല്‍ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയുടെ ,ഫെഫ്കയുടെ അഭിനന്ദനങ്ങള്‍ ..

Leave A Reply

Your email address will not be published.