Take a fresh look at your lifestyle.

തങ്കു മുത്തശ്ശിക്ക്‌ കുടിവെള്ളമെത്തിച്ച് കുന്ദംകുളം പൊലീസ്

5

തൃശൂര്‍: ഏറെക്കാലമായി ജലക്ഷാമം നേരിടുന്ന കുന്ദംകുളം ആനായ്ക്കല്‍ കോളനിയില്‍ കുടിവെള്ളം എത്തിച്ച് കുന്ദംകുളം പൊലീസ് മാതൃകയായി. കോവിഡ്-19 സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ നാടാകെ അടഞ്ഞുകിടക്കുമ്പോള്‍ ഡ്യൂട്ടി സംബന്ധമായി ആനായ്ക്കല്‍ കോളനിയിലെത്തിയ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ സീനിയര്‍ സിപിഒ ജാന്‍സിയും സിപിഓ സുമേഷും കാണാനിടയായ കാഴ്ചയാണ് കുടിവെള്ള ക്ഷാമം നികത്താനായി കുന്ദംകുളം പൊലീസിനെ പ്രേരിച്ചത്.

വയോധികയായ തങ്കു (75) എന്ന സ്ത്രീ തലച്ചുമടായി പാത്രങ്ങളില്‍ ചുമന്ന് വീട്ടിലേക്ക് വെള്ളമെത്തിക്കുകയായിരുന്നു. 2 കിലോമീറ്ററോളം അകലെയുള്ള ഒരു കിണറില്‍ നിന്നുമാണ് ഇവര്‍ കുടിവെള്ളം തലച്ചുമടായി കൊണ്ടുവരുന്നത്. ഇതു പോലെ 45 ലേറെ കുടുംബങ്ങളാണ് സമാനമായ അവസ്ഥയില്‍ കോളനിയില്‍ കഴിയുന്നത്. വര്‍ഷങ്ങളായുള്ള അവരുടെ നരകയാതന കാര്യങ്ങള്‍ തിരക്കിയ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരോട് തങ്കു പറയുകയായിരുന്നു.

വളരെ പ്രയാസപ്പെട്ട് അവര്‍ പറഞ്ഞ വാക്കുകള്‍ ഗൗരവത്തോടെ തന്നെ ഉള്‍ക്കൊണ്ട് കുന്ദംകുളം എസ്.എച്ച്.ഓ കെ.ജി. സുരേഷിനെ അറിയിച്ചു. അദ്ദേഹമാകട്ടെ സേവനതല്‍പരരായ കുറച്ചുപേരോട് സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഉടന്‍തന്നെ ടാങ്കര്‍ ലോറിയും ഡ്രൈവറെയും സജ്ജമാക്കി കോളനിയിലെ ടാങ്കില്‍ വെള്ളമെത്തിച്ചു നല്‍കുകയുമായിരുന്നു.
അങ്ങനെ വേനല്‍മഴ മടിച്ചു നിന്നിടത്ത് കുന്ദംകുളം പോലീസിന്റെ വേറിട്ട സേവനപ്രവര്‍ത്തനത്തിലൂടെ കോളനിയിലെ അമ്മമാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി.

Leave A Reply

Your email address will not be published.