ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് 111-കാരിയായ അമ്മൂമ്മ. കാളിതാര മണ്ഡല്‍ എന്ന വൃദ്ധയാണ് സിആര്‍ പാര്‍ക്കിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. മകനും ചെറുമകനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് അവര്‍ വോട്ട് ചെയ്തത്. വോട്ടര്‍മാരോട് വോട്ട് ചെയ്യാനും അവര്‍ അഭ്യര്‍ത്ഥിച്ചു.

1908-ലാണ് കാളിതാര ജനിച്ചത്. രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തി. എത്ര തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്നത് ഓര്‍മ്മയില്ലെന്നും ഉത്തരവാദിത്വ പൗരന്‍മാര്‍ എന്ന നിലയില്‍ നമ്മള്‍ വോട്ട് ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടെടുപ്പില്‍ വന്ന സാങ്കേതിക വിദ്യകളിലുള്ള മാറ്റങ്ങളെക്കുറിച്ചും അവര്‍ വാചാലയായി. വോട്ടിങ് യന്ത്രത്തെക്കുറിച്ച് സംസാരിച്ച അവര്‍ ബാലറ്റ് ബോക്‌സിനേയും ഓര്‍ത്തെടുത്തു.

ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ബാരിസല്‍ എന്ന സ്ഥലത്താണ് അവര്‍ ജനിച്ചത്. രണ്ട് തവണ അവര്‍ അഭയാര്‍ത്ഥിയായിട്ടുണ്ട്.

1971-ല്‍ ഇന്തോ-പാക് യുദ്ധത്തില്‍ ബംഗ്ലാദേശ് രൂപം കൊണ്ടതിന് ശേഷം സിആര്‍ പാര്‍ക്ക് മേഖലയില്‍ രൂപം കൊണ്ട ബംഗാളികളുടെ താമസസ്ഥലത്താണ് അവര്‍ ജീവിക്കുന്നത്. നാല് തലമുറയിലെ ബംഗാളികള്‍ അവിടയെുണ്ട്.

നൂറ് വയസ്സ് കഴിഞ്ഞ 132 പേരാണ് ദല്‍ഹിയില്‍ വോട്ടര്‍മാരായുള്ളത്. 68 ആണുങ്ങളും 64 സ്ത്രീകളും.

Leave a Reply

Your email address will not be published. Required fields are marked *