ദല്‍ഹിയില്‍ വനിതാ എസ് ഐയെ ബാച്ച് മേറ്റ് വെടിവച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി വടക്ക്-പടിഞ്ഞാറ് ദല്‍ഹിയില്‍ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. കൊലപ്പെട്ടത് പ്രീതി അഗ്ലവാറ്റ് (26) ആണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് അക്കാദമിയിലെ ബാച്ച് മേറ്റാണ് പ്രീതിയെ കൊലപ്പെടുത്തിയത്. മൂന്ന് തവണ വെടിയുതിര്‍ത്തു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തലയില്‍ വെടിയേറ്റ പ്രീതി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

പ്രതി ബാച്ച് മേറ്റായ ദീപാന്‍ശു രതിയെ ഹരിയാനയിലെ സോണിപേട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. 2018 ബാച്ചിലെ എസ് ഐമാരാണ് ഇരുവരും.

കിഴക്കന്‍ ദല്‍ഹിയിലെ പദ്പര്‍ഗഞ്ച് വ്യാവസായിക മേഖലയിലെ എസ് ഐയാണ് സോണിപേട്ടുകാരിയായ പ്രീതി. പ്രതിക്ക് പ്രീതിയെ ഇഷ്ടമായിരുന്നുവെന്നും പ്രീതി താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.

ദല്‍ഹി തെരഞ്ഞെടുപ്പിന്റെ തലേദിവസം കനത്ത സുരക്ഷാ സംവിധാനത്തിനിടെയാണ് ഏവരേയും ഞെട്ടിച്ച വെടിവയ്പ്പുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *