Take a fresh look at your lifestyle.

കൊറോണ വൈറസ്: സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ സുരക്ഷിതരോ?

62

കൊറോണവൈറസ് ഇതുവരെ 206 രാജ്യങ്ങളിലായി പത്ത് ലക്ഷത്തോളം പേരെ ബാധിക്കുകയും അരലക്ഷത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്തു. 60 വയസ്സിനുമുകളിലുള്ളവര്‍ക്ക് ഈ വൈറസ് കൂടുതല്‍ ഭീഷണിയും ഉയര്‍ത്തുന്നു. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലുടെ മരണ സംഖ്യ പരിശോധിച്ചാല്‍ മരിച്ചവരില്‍ കൂടുതല്‍ പേരും പുരുഷന്‍മാരാണെന്ന് കാണാം. എന്നാല്‍ അമേരിക്കയില്‍ മരണസംഖ്യയില്‍ പുരുഷന്‍മാരുടേയും സ്ത്രീകളുടേയും എണ്ണം വേര്‍തിരിച്ച് നല്‍കുന്നില്ല. അതിനാല്‍ അവിടെ നിന്നുള്ള കണക്കുകള്‍ അറിയില്ല.

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ രോഗം വരാന്‍ സാധ്യത കുറവാണോ. മനുഷ്യ ശരീരത്തില്‍ ഓരോ കോശത്തിലും അവയവയങ്ങളിലും ലിംഗ വ്യത്യാസമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷിയിലടക്കം ഇതുണ്ടെന്ന് ഇന്‍വിസിബിള്‍ വുമണ്‍ എന്ന പുസ്തകം എഴുതിയ കരോലിന്‍ ക്രൈഡോ പെരെസ് പറയുന്നു.

വുഹാനിലെ ഹുയാസോങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി 331 കോവിഡ് 19 രോഗ ബാധിതരുടെ രക്തത്തിലെ പ്ലാസ്മ പരിശോധിച്ചപ്പോള്‍ പുരുഷന്‍മാരുടേതിനേക്കാള്‍ കൂടുതല്‍ സ്ത്രീകളില്‍ ആന്റിബോഡികള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് 45 പേരില്‍ കൊറോണവൈറസ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം നടത്തുകയാണ്. ഇതില്‍ ലിംഗം തിരിച്ചുള്ള ഫലം വന്നിട്ടില്ല.

Leave A Reply

Your email address will not be published.