മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി 1000, 500 കറന്‍സി നോട്ടുകള്‍ നിരോധിച്ചതിന്റെ അനന്തരഫലങ്ങള്‍ രാജ്യം അനുഭവിച്ച് കൊണ്ടിരിക്കേ നോട്ട് നിരോധനത്തെ കുറിച്ച് അറിയാത്ത ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നതിന്റെ തെളിവ് പുറത്ത് വരുന്നു.
കോയമ്പത്തൂരില്‍ രണ്ട് വൃദ്ധ സഹോദരിമാര്‍ തങ്ങളുടെ ചികിത്സയ്ക്കായും മരണാനന്തര ചടങ്ങുകള്‍ക്കായും ശേഖരിച്ച് വച്ചിരുന്ന നോട്ടുകള്‍ 2016-ല്‍ നിരോധിച്ചവയാണെന്നും അവയ്ക്കിപ്പോള്‍ മൂല്യമില്ലെന്നും ഞെട്ടലോടെ മനസ്സിലാക്കിയത് കഴിഞ്ഞദിവസം.
46,000 രൂപയാണ് ഇരുവരുടേയും പക്കലുണ്ടായിരുന്നത്. 10 വര്‍ഷമായി അവര്‍ കൂലിപ്പണിയെടുത്ത് ശേഖരിച്ച് വച്ച തുകയാണിത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാതെ തങ്ങളുടെ ചികിത്സാ ചെലവുകളും മറ്റും നടത്താന്‍ വേണ്ടി ശേഖരിച്ച തുകയായിരുന്നു ഇത്.
തിരുപ്പൂരിലെ പുമാലൂരില് വസിക്കുന്ന തങ്കമ്മാള്‍ (78), രങ്കമ്മാള്‍ (75) എന്നീ സഹോദരിമാര്‍ക്കാണ് അബദ്ധം പിണഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ബന്ധുക്കളോട് പറയുകയും ചികിത്സയ്ക്കായി തങ്ങളുടെ പക്കല്‍ പണമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളെ പണം കാണിച്ചപ്പോഴാണ് നിരോധിച്ച നോട്ടുകളാണ് തങ്ങളുടെ പക്കല്‍ ഇരിക്കുന്നതെന്ന് ഇരുവരും അറിയുന്നത്.
രങ്കമ്മാളിന്റെ കൈയില്‍ 24,000 രൂപയും തങ്കമ്മാളുടെ കൈയില്‍ 22,000 രൂപയും ഉണ്ടായിരുന്നു.