ജൂഡിയിലെ അഭിനയത്തിന് റെനേസെ വൈഗര്‍ മികച്ച അഭിനേത്രിക്കുള്ള ഓസ്‌കാര്‍ കരസ്ഥമാക്കി. ജൂഡിയില്‍ അവര്‍ ജൂഡി ഗാര്‍ലന്റ് എന്ന കഥാപാത്രത്തെയാണ് അനശ്വരമാക്കിയത്.

ഹാരിയറ്റിലെ സിന്തിയ എറിവോ, മാരേജ് സ്റ്റോറിയിലെ സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, ലിറ്റില്‍ വിമണിലെ സയോഴ്‌സെ റൊണാന്‍, ബോംബ് ഷെല്ലിലെ ഷാര്‍ലിസ് തെറോണ്‍ എന്നിവരുടെ പ്രകടനങ്ങളെ പിന്തള്ളിയാണ് റെനെസെ ഓസ്‌കാര്‍ നേടിയത്.

മുമ്പ് അവര്‍ കോള്‍ഡ് മൗണ്ടെയ്‌നിലെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയിരുന്നു. 2002-ലും 2003-ലും മികച്ച നടിക്കുള്ള പുരസ്‌കാരം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *