Take a fresh look at your lifestyle.

ഈജിപ്തില്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് വനിതാ കോച്ച്

2,564

ഇന്ത്യയില്‍ വനിതാ ഫുട്‌ബോള്‍ അവഗണിക്കപ്പെട്ട് കിടക്കുമ്പോള്‍ അങ്ങകലെ ഈജിപ്തില്‍ നിന്നും വനിതാ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആഹ്ലാദിക്കാനൊരു വാര്‍ത്ത. ഫൈസ ഹൈദര്‍ എന്ന മുന്‍ ദേശീയ ഫുട്‌ബോള്‍ താരം പുരുഷന്‍ പ്രൊഫഷണ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്നു.

ഈജിപ്തിന്റെ ദേശീയ വനിതാ ടീം ക്യാപ്റ്റനായിരുന്നു ഫൈസ. നാലാം ഡിവിഷന്‍ ക്ലബ്ലായ ഐഡിയല്‍ ഗോള്‍ഡിയുമായിട്ടാണ് അവര്‍ കരാറിലെത്തിയത്. ഇതോടെ, രാജ്യത്തെ പുരുഷ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡ് അവരുടെ പേരിലായി.

തുടക്കത്തില്‍ പരിഹാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് തങ്ങള്‍ക്ക് ചിലത് പഠിക്കാന്‍ കഴിയുമെന്ന തിരിച്ചറിവുണ്ടായപ്പോള്‍ മാറ്റമുണ്ടായിയെന്ന് അവര്‍ പറയുന്നു.

മധ്യനിരയിലെ താരമായിരുന്നു ഫൈസ. തെരുവില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചാണ് അവര്‍ വളര്‍ന്നത്.

ഈജിപ്തില്‍ ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗിന്റെ പരിശീലന സര്‍ട്ടിഫിക്കറ്റ് നേടിയ ഏക വ്യക്തി താനാണെന്ന് അവര്‍ പറയുന്നു. ഈ പരിശീലന പദ്ധതി ജീവിതത്തില്‍ വഴിത്തിരിവായി മാറി.

Leave A Reply

Your email address will not be published.