Take a fresh look at your lifestyle.

ജനിക്കുമ്പോഴേ ആരും ഫെമിനിസ്റ്റാകുന്നില്ല, അനുഭവങ്ങള്‍ അവരെ അതാക്കുന്നു: ദുര്‍ഗ കൃഷ്ണ

95

അനുഭവങ്ങളാണ് ഓരോ വ്യക്തികളേയും നിര്‍മ്മിക്കുന്നത്. ഓരോ സാഹര്യങ്ങളിലൂടെ ഓരോരുത്തരും വാര്‍ത്തെടുക്കപ്പെടുന്നു. ഒരു പിടി സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദുര്‍ഗാ കൃഷ്ണ.

പ്രദീപ് എം നായരുടെ വിമാനത്തില്‍ ജാനകിയെന്ന കഥാപാത്രമായി അരങ്ങേറിയ ദുര്‍ഗ ഇപ്പോള്‍ ജീത്തു ജോസഫിന്റെ റാമില്‍ മീരയായി അഭിനയിക്കുന്നു.

സിനിമക്കാര്‍ക്കിടയിലെ ആക്ടിവിസ്റ്റുകളിലൊരാള്‍ കൂടിയാണ് ദുര്‍ഗ. ജയ് ജിതിന്‍ സംവിധാനം ചെയ്ത കണ്‍ഫെഷന്‍സ് ഓഫ് എ കുക്കൂവിന്റെ നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്ര ഐ ആം കുക്കു എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനാണ് ഇത്. ഈ സിനിമയുടെ പ്രവര്‍ത്തകരെല്ലാം ഈ ക്യാമ്പയിനിന്റെ ഭാഗമാണ്. അങ്ങനെ ദുര്‍ഗയും അതില്‍ പങ്കാളിയാകുന്നു. ഷെറിന്‍ എന്ന കഥാപാത്രത്തെയാണ് ദുര്‍ഗ കണ്‍ഫെഷന്‍സ് ഓഫ് എ കുക്കുവില്‍ അവതരിപ്പിക്കുന്നത്.

സ്‌കൂളുകളില്‍ ഇംഗ്ലീഷും കണക്കും പോലെ സെക്‌സ് എജ്യൂക്കേഷനും പഠിപ്പിക്കുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.

കുട്ടിക്കാലത്ത് ദുര്‍ഗയ്ക്ക് ബസില്‍ വച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് അവര്‍ മാതൃഭൂമി ഗൃഹലക്ഷ്മിയോട് മനസ്സ് തുറന്നു. മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. അന്ന് അതേക്കുറിച്ച് അധ്യാപകരോട് പറയാന്‍ പോലും ദുര്‍ഗയ്ക്ക് പേടിയായിരുന്നു. പ്രതികരിക്കാന്‍ പോലും പറ്റിയില്ലെന്ന് അവര്‍ പറയുന്നു.

ഒരു സ്ത്രീയായതു കൊണ്ടാണോ ഇത്തരത്തിലെ ദുരനുഭവം എന്ന് പലപ്പോഴും ദുര്‍ഗ ചിന്തിക്കാറുണ്ട്. ടീച്ചര്‍മാരോ മാതാപിതാക്കളോ അതേക്കുറിച്ച് പറഞ്ഞ് ധൈര്യം തന്നിരുന്നുവെങ്കില്‍ താന്‍ അന്ന് പ്രതികരിക്കുമായിരുന്നുവെന്ന് ദുര്‍ഗ പറയുന്നു.

ചില കുട്ടികള്‍ക്ക് ആണുങ്ങളോട് ഭയങ്കര ദേഷ്യമായിരിക്കുമെന്ന് ദുര്‍ഗ നിരീക്ഷിക്കുന്നു. ഓരോ സാഹചര്യങ്ങളിലൂടെ വരുന്ന സ്വഭാവമാണതെന്നും അല്ലാതെ ജനിക്കുമ്പോഴേ ആരും ഫെമിനിസ്റ്റായിരിക്കില്ലല്ലോയെന്നും ദുര്‍ഗ ചോദിക്കുന്നു.

സിനിമ സെറ്റില്‍ സ്ത്രീയെന്ന നിലയില്‍ വിവേചനം നേരിട്ടിട്ടുണ്ടെന്നും ദുര്‍ഗ തുറന്ന് പറയുന്നു. പറയുന്ന പ്രതിഫലം തരാതിരിക്കുക. വേഷം മാറി വരുമ്പോള്‍ വേറെ ഷോട്ട് എടുക്കുകയൊക്കെ ഉണ്ടാകാറുണ്ടെന്ന് അവര്‍ പറയുന്നു.

Leave A Reply

Your email address will not be published.