Take a fresh look at your lifestyle.

ഇന്ത്യയില്‍ നടക്കേണ്ട ഫിഫ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ലോകകപ്പ് മാറ്റിവച്ചു

4

ഇന്ത്യയില്‍ ഈ വര്‍ഷം നടത്താനിരുന്ന ഫിഫയുടെ അണ്ടര്‍-17 പെണ്‍കുട്ടികളുടെ ലോകകപ്പ് മാറ്റിവച്ചു. ആഗോള തലത്തില്‍ കോവിഡ്-19 രോഗം ഗുരുതരമായി ബാധിക്കുന്നതിനെ തുടര്‍ന്നാണ് ലോകകപ്പ് മാറ്റിയത്. നവംബറിലാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

കൊല്‍ക്കത്ത, ഗുവഹാത്തി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ വേദികളിലായി നവംബര്‍ രണ്ട് മുതല്‍ 21 വരെയാണ് ഫിഫ അണ്ടര്‍-17 ലോകകപ്പ് നിശ്ചയിച്ചിരുന്നത്.

ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടിയ ടൂര്‍ണമെന്റില്‍ ആകെ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെ കന്നി അണ്ടര്‍-17 പെണ്‍കുട്ടികളുടെ ലോകകപ്പാണിത്.

കോവിഡ്-19 മഹാമാരിയുടെ അന്തരഫലങ്ങള്‍ എന്തായിരിക്കുമെന്ന് ചര്‍ച്ച ചെയ്യാന്‍ വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പാണ് പനാമയിലും കോസ്റ്റോറിക്കയിലും നടക്കേണ്ടിയിരുന്ന അണ്ടര്‍ 20 വനിതകളുടെ ലോകകപ്പും ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പും മാറ്റി വയ്ക്കാന്‍ ശുപാര്‍ശ നല്‍കിയത്. പുതിയ തിയതികള്‍ പിന്നീട് തീരുമാനിക്കുമെന്ന് ഫിഫ പ്രസ്താവനയില്‍ പറഞ്ഞു. അടുത്തവര്‍ഷമേ ഇനി ലോകകപ്പ് നടക്കാന്‍ സാധ്യതയുള്ളൂ. ഈ വര്‍ഷം ടോക്യോയില്‍ നടക്കേണ്ടിയിരുന്ന ഒൡിക്‌സ് അടക്കമുള്ളവ കോവിഡ്-19 ഭീതി കാരണം മാറ്റിവച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.