Take a fresh look at your lifestyle.

അണ്ടര്‍ 17 വനിത ലോകകപ്പ്: ഫിഫ സംഘം സ്റ്റേഡിയങ്ങള്‍ പരിശോധിച്ചു

179

അണ്ടര്‍ 17 വനിത ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിനായ ഫിഫ സംഘം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം പരിശോധിച്ചു. 2020 നവംബര്‍ 2 മുതല്‍ 21 വരെ നടക്കുന്ന ലോകകപ്പിനായി കൊല്‍ക്കത്ത, ഗുവഹാത്തി സ്റ്റേഡിയങ്ങള്‍ പരിശോധിച്ച ശേഷമാണ് സംഘം കലിംഗയിലെത്തിയത്. സംഘം അഹമ്മദാബാദും പരിശോധിക്കും.

2017-ല്‍ ഇന്ത്യയില്‍ വച്ച് ആണ്‍കുട്ടികളുടെ അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി നടത്തിയിട്ടുണ്ട്. ആ ലോകകപ്പ് ഇന്ത്യയില്‍ ഫുട്‌ബോളിന് കൂടുതല്‍ ആരാധകരെ നേടി കൊടുത്തിരുന്നുവെങ്കിലും ഫുട്‌ബോള്‍ കളിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്. ഫുട്‌ബോള്‍ ആണ്‍കുട്ടികളുടെ കളിയാണ് എന്ന് പറഞ്ഞ് സമൂഹം പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തുന്നത് പതിവാണ്.

അതിനൊരു മാറ്റം കൊണ്ടു വരാന്‍ ലോകകപ്പ് മത്സരത്തിന് ആകുമെന്ന് കരുതുന്നു.

കലിംഗയില്‍ വച്ച് ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന് പിന്നാലെയാണ് ഫുട്‌ബോള്‍ ലോകകപ്പും എത്താന്‍ സാഹചര്യം ഒരുങ്ങുന്നത്. ഫിഫയുടെ ടീമിനൊപ്പം പ്രാദേശിക സംഘാടക സമിതിയും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.