Take a fresh look at your lifestyle.

ഫിഫ വനിത അണ്ടര്‍ 17 ലോകകപ്പ്; ആദ്യ മത്സരം ഗുവഹാത്തിയില്‍

4

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 17 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ലോകകപ്പ് നവംബര്‍ രണ്ടിന് ഗുവഹാത്തിയില്‍ ആരംഭിക്കും. ഫൈനല്‍ നവംബര്‍ 21-ന് മുംബൈയില്‍ നടക്കും. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത് ഫുട്‌ബോള്‍ ലോകകപ്പാണിത്. നേരത്തെ 2017-ല്‍ 17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ലോകകപ്പ് ഇന്ത്യയില്‍ നടന്നിരുന്നു.

19 ദിവസമായി നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഗുവഹാത്തി, മുംബൈ നഗരങ്ങളെ കൂടാതെ അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍ നഗരങ്ങള്‍ വേദിയാകും.

ക്വാര്‍ട്ടര്‍ ഫൈനല്‍ നവംബര്‍ 12, 13 തിയതികളിലും സെമി 17-നും നടക്കും.

കിക്ക് ഓഫ് ദ ഡ്രീം എന്നതാണ് ലോകകപ്പിന്റെ മുദ്രാവാക്യം. ഇന്ത്യയിലെ വനിതാ ഫുട്‌ബോളിന് ഉണര്‍വ് പകരാന്‍ ലോകകപ്പിന് കഴിയുമെന്നാണ് ഫിഫയുടെ പ്രതീക്ഷ.

Leave A Reply

Your email address will not be published.