Take a fresh look at your lifestyle.

സ്പീല്‍ബര്‍ഗിന്റെ മകള്‍ നീലച്ചിത്ര അഭിനയരംഗത്തേക്ക്

76

പ്രശസ്ത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ മകള്‍ മൈക്കേല നീലച്ചിത്ര അഭിനിയരംഗത്തേക്ക് കടക്കുന്നു. 23-കാരിയായ മിക്കേല സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റേയും ഭാര്യ കേറ്റ് കാപ്ഷായുടേയും ദത്ത് പുത്രിയാണ്.

ദി സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ തൊഴില്‍ സ്വീകരിക്കുന്നതില്‍ മാതാപിതാക്കളുടെ പിന്തുണയുണ്ടെന്ന് അവര്‍ പറഞ്ഞു. താന്‍ കൂടുതല്‍ ലൈംഗികാസക്തിയുള്ള ആളാണെന്നും അത് പ്രശ്‌നങ്ങളില്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

പുതിയ തൊഴില്‍ സാമ്പത്തികമായി സഹായകരമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

തന്റെ സുരക്ഷയാണ് മാതാപിതാക്കളുടെ മുഖ്യപരിഗണനയെന്ന് അവര്‍ പറഞ്ഞു. ഷുഗര്‍ സ്റ്റാര്‍ എന്ന പേരില്‍ മൈക്കേല മുമ്പ് പോണ്‍ഹബില്‍ വീഡിയോ ഇട്ടിരുന്നുവെങ്കിലും താല്‍ക്കാലികമായി പിന്‍വലിക്കേണ്ടി വന്നു. ടെന്നസ്സിയിലെ അധികൃതരില്‍ നിന്നും ലൈംഗിക തൊഴിലാളി ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടിയാണ് അവര്‍ വീഡിയോ പന്‍വലിച്ചത്.

ഒറ്റയ്ക്കുള്ള വീഡിയോകളാണ് അവര്‍ ചെയ്യുന്നത്. ഇത് സുരക്ഷിതമാണെന്ന് അവര്‍ പറുന്നു. ആരുമായും ക്യാമറയ്ക്ക് മുന്നില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടില്ലെന്ന് മൈക്കേല പറഞ്ഞു. 47 വയസ്സുള്ള ചുക്ക് പാന്‍കോവുമായി മൈക്കേല പ്രണയത്തിലാണ്.

Leave A Reply

Your email address will not be published.