Take a fresh look at your lifestyle.

അര്‍ബുദം തളര്‍ത്തിയില്ല, ഉയരങ്ങള്‍ കീഴടക്കി ക്ലൈംബര്‍ ശിവാനി

186

ജമ്മു കശ്മീര്‍ സ്വദേശിയായ ശിവാനി ചരകിന് ജീവിതവും ക്ലൈംബിങ് എന്ന കായിക ഇനവും ഒരുപോലെയാണ്. വിധി ജീവിതത്തില്‍ അര്‍ബുദം നല്‍കി. കുത്തനെയുള്ള മതിലില്‍ വിരലുകളുടേയും ഷൂസിന്റേയും അഗ്രങ്ങള്‍ കൊണ്ട് കയറേണ്ട ക്ലൈംബിങ്ങാകട്ടേ ഏറെ ബുദ്ധിമുട്ടേറിയ കായിക ഇനവും. 18 വയസ്സിനിടെ അവള്‍ രണ്ടിനേയും അവള്‍ കീഴക്കി. അതിജീവിച്ചു.

ഒമ്പതാം വയസ്സിലാണ് അവള്‍ക്ക് അര്‍ബുദമാണെന്ന് അറിയുന്നത്. 13-ാം വയസ്സില്‍ അര്‍ബുദം അവള്‍ക്ക് മുന്നില്‍ കീഴടങ്ങി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ശിവാനി ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ക്ലൈംബര്‍മാരില്‍ ഒരാളായി മാറി. ഈ മാസം ബംഗളുരുവില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്പീഡ് ക്ലൈംബിങ്ങില്‍ ജൂനിയര്‍ വനിതാ വിഭാഗത്തില്‍ വെങ്കലം നേടിയതാണ് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച നേട്ടം. ദേശീയ ചാമ്പ്യനായിട്ടുള്ള ശിവാനിയുടെ ആദ്യ അന്താരാഷ്ട്ര വിജയം.

ശിവാനിയുടെ ജീവിതം അറിയാവുന്നവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവള്‍ ഇത്രയും ദൂരം താണ്ടുമെന്ന്. കാരണം രോഗം കൂടാതെ സാമ്പത്തികാവസ്ഥയും അവളെ ബുദ്ധിമുട്ടിച്ചിരുന്നു. തുടര്‍ച്ചയായി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സാമ്പത്തികശേഷി കുടുംബത്തിലില്ല. മത്സര പരിചയമാണ് മെഡലുകളിലേക്ക് വഴിതെളിക്കുന്നത്. ഇപ്പോള്‍ അവള്‍ക്ക് വെല്‍സ്പണ്‍ സൂപ്പര്‍ സ്‌പോര്‍ട് വിമെന്‍ പ്രോഗ്രാമിന്റെ പിന്തുണ ലഭിക്കുന്നുണ്ട്.

ശാരീരിക അവസ്ഥയെ മറികടക്കുകയെന്നതായിരുന്നു അവള്‍ ആദ്യം നേരിട്ട വെല്ലുവിളി. അര്‍ബുദ ചികിത്സയ്ക്ക് ശേഷമാണ് ശിവാനി ക്ലൈംബിങ് പരിശീലിച്ച് തുടങ്ങുന്നത്. ശിവാനിയുടെ ചേച്ചി ശില്‍പയും ക്ലൈംബറാണ്. ശില്‍പയോടൊപ്പം പരിശീലിക്കുന്നതിന് ശിവാനി ആഗ്രഹിച്ചിരുന്നുവെങ്കിലും തുടക്കത്തില്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. എങ്കിലും ശിവാനിയുടെ നിര്‍ബന്ധം കാരണം സമ്മതിച്ചു.

2009-ലാണ് അണ്ഡാശയ അര്‍ബുദം ശിവാനിയെ ബാധിച്ചതായി കണ്ടെത്തിയത്. 2013 വരെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയും ചികിത്സയും കഴിഞ്ഞ് ഏറെ വൈകാതെ തന്നെ പരിശീലനം ആരംഭിച്ചു. ഡോക്ടറുടെ ഉപദേശം തേടിയശേഷമാണ് വീട്ടുകാര്‍ പരിശീലനത്തിന് സമ്മതിച്ചത്. ശിവാനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ, ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് വേദനയുണ്ടായാല്‍ പരിശീലനം നിര്‍ത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചു.

തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് ശിവാനി ഓര്‍ക്കുന്നു. ജമ്മുവിലെ സ്‌കൂളിലെ നാല് മീറ്റര്‍ ഉയരമുള്ള മതില്‍ കയറിയാണ് പരിശീലനം നടത്തിയത്.

കൂടൂതല്‍ ഉയരങ്ങള്‍ അവള്‍ കീഴടക്കി. സംസ്ഥാനം, ദേശീയം, അന്തരാഷ്ട്രം അങ്ങനെ അവള്‍ വളര്‍ന്നു. വീട്ടിലെ നാല് കുട്ടികളും ക്ലൈംബര്‍മാരാണെങ്കിലും ശിവാനിയാണ് ഏറ്റവും കൂടുതല്‍ വിജയം കൈവരിച്ചിട്ടുള്ളത്.

ഇരട്ടകളായ അനിയന്‍മാരുടെ പിന്തുണയാണ് ശിവാനിയുടെ ഊര്‍ജ്ജം. അവര്‍ ഒരേ സമയം ശിവാനിയുടെ പരിശീലകരാകുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. അരുണും അജയും ദേശീയ റാങ്കിങ്ങില്‍ രണ്ടാമനും മൂന്നാമനുമാണ്.

സ്വിറ്റ്‌സര്‍ലന്റിലും ഇറ്റലിയിലും സ്ലോവേനിയയിലും പരിശീലനം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയിലെ സൈനിക ക്യാമ്പിലെ സൗകര്യം ശിവാനിക്ക് ലഭിക്കുന്നുണ്ട്.

(കടപ്പാട് സ്‌ക്രോള്‍.ഇന്‍)

Leave A Reply

Your email address will not be published.