Take a fresh look at your lifestyle.

പുരുഷ ഏകദിന ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിതയാകാന്‍ ലക്ഷ്മി

204

പുരുഷന്‍മാരുടെ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ റഫറിയായ ആദ്യ വനിതയായി ഇന്ത്യാക്കാരി. യുഎഇയില്‍ നടക്കുന്ന ഐ സി സി പുരുഷ ലോകകപ്പ് ലീഗ് 2 മത്സരത്തിന്റെ ആദ്യ മത്സരത്തില്‍ റഫറിയാകുന്ന ജി എസ് ലക്ഷ്മിയാണ് ചരിത്രം കുറിക്കുന്നത്. ഡിസംബര്‍ എട്ടിന് നടക്കുന്ന മത്സരത്തില്‍ ലക്ഷ്മി റഫറിയാകുന്നതോടെ ഒരു അന്താരാഷ്ട്ര ഏകദിന ക്രക്കറ്ററില്‍ റഫറിയാകുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡ് ലക്ഷ്മിയുടെ പേരിലാകും.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യുഎഇയും അമേരിക്കയും തമ്മിലാണ് മത്സരം. ഈ വര്‍ഷം മേയ് മാസത്തിലാണ് ലക്ഷമിയെ ഐ സി സി റഫറിമാരുടെ അന്താരാഷ്ട്ര പാനലില്‍ ഉള്‍പ്പെടുത്തിയത്.

2008-09 സീസണില്‍ ആഭ്യന്തര മത്സരങ്ങള്‍ നിയന്ത്രിച്ച് കൊണ്ടാണ് ലക്ഷ്മി ഈ രംഗത്തേക്ക് കടന്ന് വന്നത്. മൂന്ന് വനിത ഏകദിന മത്സരങ്ങളിലും 16 പുരുഷന്‍മാരുടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും ഏഴ് വനിത ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും അവര്‍ കളി നിയന്ത്രിച്ചിട്ടുണ്ട്.

അഭിമാനകരമായ നേട്ടമാണെന്ന് ലക്ഷ്മി പറഞ്ഞു. കൂട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് അവര്‍ ക്രിക്കറ്റ് കളിച്ച് വളര്‍ന്നത്. സ്വാഭാവിക ബൗളിങ് ആക്ഷന്‍ ഉണ്ടായിരുന്ന ലക്ഷ്മി കോളെജ് ടീമില്‍ ഉള്‍പ്പെട്ടു. പിന്നീട് ആന്ധ്രയ്ക്കുവേണ്ടി 18 വര്‍ഷം കളിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.