Take a fresh look at your lifestyle.

സ്ത്രീകള്‍ പുരുഷന്മാരെ വിലയിരുത്തുന്നത് ഇങ്ങനെയാണ്‌

5

ഷാഹിന നഫീസ

കേരളത്തിലെ പുരുഷന്മാരോട് എനിക്ക് പൊതുവായി പറയാനുള്ളത്.
പൊതു ഇടത്തില്‍ നിങ്ങള്‍ എന്ത് കൊമ്പത്തെ തിയറി പറഞ്ഞാലും, എത്ര തന്നെ തങ്ക കുടങ്ങളായി കാണപ്പെട്ടാലും നിങ്ങളെ നമ്മള്‍ വിശ്വസിക്കില്ല.

പോസ്റ്റില്‍ ചിരിക്കും, കമന്റ് പറയും, കുമ്മോജി ഇടും, ചിലപ്പോള്‍ നിങ്ങളുടെ എമണ്ടന്‍ എഴുത്തുകള്‍ ഷെയര്‍ ചെയ്തൂന്നും വരും. പക്ഷെ, നിങ്ങളിനി എന്തൊക്കെ തല കുത്തി മറിഞ്ഞാലും, നിങ്ങളുടെ ജീവിതപരിസരത്തുള്ള സ്ത്രീകള്‍ നിങ്ങളെ എങ്ങനെ മെഷര്‍ ചെയ്യുന്നു എന്നതാണ് എന്റെ അളവ് കോല്‍. ഈ പുറത്തേക്ക് കാണുന്ന നിങ്ങളല്ല നിങ്ങള്‍ എന്ന് ഒരു സ്ത്രീ പറയുന്നത് വരെയുള്ളൂ നിങ്ങള്‍.

അഥവാ, അവരവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത രാഷ്ട്രീയം പറയുമ്പോള്‍ സൂക്ഷിക്കണം, വളരെ വളരെ സൂക്ഷിക്കണം. അതൊരു സോപ്പ് കുമിളയാണ്. നിങ്ങളുടെ വീട്ടകത്ത് നിന്നുള്ള ഒരു സേഫ്റ്റി പിന്‍ തൊട്ടാല്‍ പോലും പൊട്ടി പോകുന്നത്.

എന്തൊരു ട്രപ്പീസ് കളിയാണ് ആണുങ്ങളെ നിങ്ങടെ ജീവിതം !

Leave A Reply

Your email address will not be published.