മാരകമായ റേഡിയേഷന്‍ ഉപയോഗിക്കാതെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്താനുള്ള മാര്‍ഗം റോപാറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗവേഷകര്‍. ഡോക്ടര്‍ രവി ബാബുവിന്റേയും ആറ് വിദ്യാര്‍ത്ഥികളുടേയും മൂന്ന് വര്‍ഷത്തെ പ്രയ്തനഫലമാണ് ഈ ഉപകരണം.

ഇന്ത്യയില്‍ എട്ടില്‍ ഒരു സ്ത്രീയ്ക്ക് സ്തനാര്‍ബുദമുണ്ട്. മാമോഗ്രാം ഈ അര്‍ബുദം കണ്ടെത്താനുള്ള മാര്‍ഗമാണ്. എന്നാല്‍ ഇതില്‍ നിന്നും വരുന്ന റേഡിയേഷന്‍ മാരകമാണ്. അതിനാല്‍ ഐഐടിയുടെ കണ്ടുപിടിത്തം നിര്‍ണായകമാണ്. ഈ വര്‍ഷം മാര്‍ച്ചോടു കൂടെ ഉപകരണം അവതരിപ്പിക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *