മാധ്യമ പ്രവര്‍ത്തകര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് വാര്‍ത്താ സ്രോതസ്സുകള്‍. വാര്‍ത്തകള്‍ നല്‍കുന്നവരാണ് വാര്‍ത്താ സ്രോതസ്സ്.
1995-ല്‍ 71 രാജ്യങ്ങളിലായി ഗ്ലോബല്‍ മീഡിയ മോണിറ്ററിംഗ് പ്രോജക്ട് നടത്തിയ പഠനം അനുസരിച്ച് ഒരു പഠനം അനുസരിച്ച് വെറും 17 ശതമാനം വാര്‍ത്താ സ്രോതസ്സുകള്‍ മാത്രമാണ് സ്ത്രീകള്‍.
20 വര്‍ഷത്തിനുശേഷം 2015-ല്‍ ഇത് കുറച്ച് വര്‍ദ്ധിച്ച് 24 ശതമാനമായി. 114 രാജ്യങ്ങളില്‍ നിന്നായി 22,136 വാര്‍ത്തകള്‍ക്കുവേണ്ടി അഭിമുഖം നടത്തിയ 45,402 പേരില്‍ 24 ശതമാനം സ്ത്രീകളായിരുന്നു.
20 വര്‍ഷത്തിനുശേഷം തുല്യതയുടെ സൂചി വെറും ഏഴ് ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്. 2005 മുതല്‍ നോക്കുകയാണെങ്കില്‍ മൂന്ന് ശതമാനവും.
വാര്‍ത്തകള്‍ ലോകത്തിന്റെ കണ്ണാടിയാണെങ്കില്‍ വാര്‍ത്തകളില്‍ ലിംഗ തുല്യതയുണ്ടാകണം. ഈ നിരക്കിലാണെങ്കില്‍ തുല്യത കൈവരാന്‍ മൂന്ന് കാല്‍നൂറ്റാണ്ടുകള്‍ എടുക്കും.
ലോക സാമ്പത്തിക ഫോറമാണ് ഈ താരതമ്യം നടത്തിയിരിക്കുന്നത്.