വിവാഹ ചടങ്ങില്‍ വധു ധരിച്ചിരുന്ന സാരിയുടെ നിലവാരം പോരെന്ന് വരന്റെ മാതാപിതാക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം.

ഒരു വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്ന രഘുകുമാറും ബി ആര്‍ സംഗീതയും തമ്മിലെ വിവാഹം ബുധനാഴ്ചയാണ് ബന്ധുക്കളുടെ സമ്മതത്തോടെ നടത്താന്‍ തീരുമാനിച്ചത്. ബുധനാഴ്ച ചടങ്ങിനിടെയാണ് സാരിയെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. വധു സാരി മാറി വരണമെന്ന് വരന്റെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവാഹം വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചു.

എന്നാല്‍ വ്യാഴാഴ്ച ചടങ്ങില്‍ പങ്കെടുക്കാന്‍ വരന്‍ എത്തിയില്ല. മാതാപിതാക്കളുടെ ഉപദേശപ്രകാരം വരന്‍ മുങ്ങുകയായിരുന്നു.

വധുവിന്റെ പരാതിയിന്‍മേല്‍ വരനെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *