Take a fresh look at your lifestyle.

സായ് പല്ലവിയുടെ അടുത്ത ചിത്രം ലൗ സ്റ്റോറി

235

പ്രേമം നായിക സായ് പല്ലവിയുടെ അടുത്ത സിനിമയുടെ പേര് ലൗ സ്റ്റോറി. നാഗ ചൈതന്യയാണ് നായകന്‍. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്ററും പേരും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

ഡിസംബറില്‍ ചിത്രത്തിന്റെ ആദ്യ വീഡിയോ പുറത്ത് വിട്ടിരുന്നുവെങ്കിലും ഇപ്പോഴാണ് പേര് പുറത്ത് വിടുന്നത്.

ഈ സിനിമയുടെ പൂര്‍ണാര്‍ത്ഥം പ്രതിഫലിക്കുന്ന മറ്റൊരു പേര് വേറെയില്ലെന്ന് നാഗ ചൈതന്യ ട്വിറ്ററില്‍ കുറിച്ചു. ഏപ്രില്‍ രണ്ടിന് സിനിമ റിലീസ് ചെയ്യും.

ശേഖറുടെ രണ്ടാമത്തെ ചിത്രത്തിലാണ് സായ് പല്ലവി നായികയാകുന്നത്. 2017-ല്‍ സൂപ്പര്‍ ഹിറ്റായ ഫിദയിലും സായ് പല്ലവി അഭിനയിച്ചിരുന്നു.

സിനിമകളില്‍ സായ് പല്ലവിയുടെ നൃത്തരംഗങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. മാരി 2-വിലെ റൗഡി ബേബി 750 മില്ല്യണ്‍ പേരാണ് യുട്യൂബില്‍ കണ്ടത്.

 

Naga Chaitanya and Sai Pallavi’s next with director Sekhar Kammula is titled Love Story.

Leave A Reply

Your email address will not be published.