Take a fresh look at your lifestyle.

മധ്യവയസില്‍ ജീവിത ശൈലി ക്രമീകരിക്കൂ, സ്‌ട്രോക്ക് ഒഴിവാക്കൂ

77

മധ്യവയസ്സില്‍ പുകവലി നിര്‍ത്തുക, ദിവസവും വ്യായാമം ചെയ്യുക, ശരീര ഭാരം നിയന്ത്രിക്കുക, ആരോഗ്യകരമായ ആഹാരം കഴിക്കുക എന്നിവ ചെയ്താല്‍ വൃദ്ധകളാകുമ്പോള്‍ പക്ഷാഘാതം (സ്‌ട്രോക്ക്) വരുന്നതൊഴിവാക്കാമെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇപ്പോള്‍ വയസ്സ് 50-കളിലുള്ളവര്‍ക്കുള്ള സന്ദേശമാണിത്.

മോശം ആരോഗ്യ- ശാരീരിക പ്രവര്‍ത്തനങ്ങള്‍ കാരണം പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ പക്ഷാഘാതം വരാനും തന്മൂലം മരിക്കാനും സാധ്യത സ്ത്രീകളിലാണെന്ന് അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകളില്‍ പക്ഷാഘാതം വരാനുള്ള ശരാശരി പ്രായം 75 ആണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നത് മധ്യവയസ്സില്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ സ്ത്രീകള്‍ക്കിടയിലെ പക്ഷാഘാത സാധ്യത കുറയ്ക്കാമെന്നാണ്.

ഇങ്ങനെ മാറ്റം വരുത്തിയ മൂന്നിലൊന്നിലധികം പേരില്‍ രോഗം വന്നില്ലെന്ന് പഠനം പറയുന്നു. 26 വര്‍ഷത്തോളം പഠനം നടത്തിയശേഷമാണ് ഈ അനുമാനത്തില്‍ എത്തിയത്. അമേരിക്കയിലെ നഴ്‌സുമാരുടെ ആരോഗ്യ പഠനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത 60,000-ത്തോളം പേരെയാണ് പഠനത്തിന് വിധേയമാക്കിയത്.

Leave A Reply

Your email address will not be published.