Take a fresh look at your lifestyle.

മിയ ഖലീഫയുടെ വിവാഹം മാറ്റിവച്ചു

69

കൊറോണ വൈറസ് വ്യാപനം മൂലം മുന്‍ പോണ്‍ താരം മിയ ഖലീഫയുടെ വിവാഹം മാറ്റിവച്ചു. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്ബര്‍ഗുമായുള്ള വിവാഹം ജൂണില്‍ നടത്താനായിരുന്നു തീരുമാനം. ഇരുവരും തമ്മിലെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമാണ് നടന്നത്.

വിവാഹ വസ്ത്രവുമണിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ നിന്ന് എടുത്ത സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് 26 വയസ്സുകാരിയായ മുന്‍ പോണ്‍ താരം വിവാഹം മാറ്റിവച്ച കാര്യം അറിയിച്ചത്. വിവാഹത്തിനായി 12 വസ്ത്രങ്ങളാണ് മിയ ഖലീഫ ഒരുക്കിയിരിക്കുന്നത്. വിവാഹം നടക്കും മുമ്പ് താന്‍ മരിച്ചു പോയാല്‍ ഇതിലൊന്ന് ധരിപ്പിച്ച് അടക്കണമെന്ന് അവര്‍ പറഞ്ഞു.

സ്വീഡിഷുകാരായ റോബര്‍ട്ട് ഷെഫാണ്. 2019 മാര്‍ച്ചില്‍ ചിക്കാഗോയില്‍ നടന്ന ഒരു പ്രോഗ്രാമില്‍ വച്ചാണ് മിയയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചത്.

ലെബനീസ് അമേരിക്കനായ മിയ ഖലീഫ 2014, 2015 വര്‍ഷങ്ങളിലാണ് പോണോഗ്രാഫി രംഗത്ത് സജീവമായിരുന്നത്. ലോകത്തെ ലക്ഷകണക്കിന് ആരാധകരുള്ള അവര്‍ പിന്നീട് പോണ്‍ ചിത്രീകരണ രംഗത്ത് നിന്ന് പിന്‍മാറി. ഐസിസില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് അവര്‍ അഭിനയം നിര്‍ത്തിയതെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഹിജാബ് ധരിച്ച് കൊണ്ടുള്ള ഒരു സെക്‌സ് വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അവര്‍ ഭീഷണി വന്നത്. മൂന്ന് മാസത്തിനുശേഷം അവര്‍ ഈ രംഗം വിടുകയും മറ്റു തൊഴില്‍ മേഖല തേടി പോകുകയും ചെയ്തു.

ലബനനിലെ ബെയ്‌റൂട്ടില്‍ ജനിച്ച മിയ 2001-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 2014 ഒക്ടോബറില്‍ അഭിനയം ആരംഭിച്ച അവര്‍ ഡിസംബറോടെ പോണ്‍ഹബ് വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട താരമായി.

ഇപ്പോള്‍ അവര്‍ സ്‌പോര്‍ട്‌സ് കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്.

ക്രിസ്ത്യന്‍ കത്തോലിക്ക മത വിശ്വാസിയായ മിയക്കും കുടുംബത്തിനും ലെബനനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് നാട് വിടേണ്ടി വന്നത്.

Leave A Reply

Your email address will not be published.