മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടെ കടന്നുവരുന്നു. കുഞ്ചാക്കോ ബോബന് നായകനാകുന്ന മോഹന്‍കുമാര്‍ ഫാന്സിലൂടെയാണ് അനാര്‍ക്കലി നാസര്‍ എന്ന ഈ നായിക കടന്ന് വരുന്നത്. ജിസ് ജോയ് ആണ് സംവിധാനം.
സൂപ്പര്‍ ഹിറ്റായ വിജയ് സൂപ്പറും പൗര്ണ്ണിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്.
ഹ്യൂമറിന് ഏറെ പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ ജിസ് ജോയുടെ സിനിമകളുടെ പ്രത്യേകതയായ കുടുംബബന്ധങ്ങള്‍ക്കും പ്രണയത്തിനുമെല്ലാം സ്ഥാനം നല്‍കുന്നുണ്ട്.
ഗായികയും മോഹന്‍കുമാറിന്റെ മകളുമായ ശ്രീരഞ്ജിനി എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നത്. മോഹന്‍കുമാറായി വേഷമിടുന്നത് സിദ്ധിഖാണ്. കൊച്ചി, കുളു, മണാലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
വൈപ്പിനില്‍ നടന്ന സിനിമയുടെ പൂജാ വേളയിലെ അനാര്‍ക്കലിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. മോഡലിങ് രംഗത്തുനിന്നാണ് അനാര്‍ക്കലി അഭിനയത്തിലേക്ക് കടന്നുവരുന്നത്. ആദ്യ സിനിമ ഇനിയും ഇറങ്ങിയില്ലെങ്കിലും അനാര്‍ക്കലിയുടെ മൊഞ്ചില് ആരാധകര്‍ വീണുകഴിഞ്ഞു.
സിനിമാക്കാരിലെ ബിടെക്കുകാരിലെ പുതിയ അഡ്മിഷന് കൂടിയാണ് അനാര്‍ക്കലി.
ജിസ് ജോയ് സംവിധാനം ചെയ്ത പരസ്യ ചിത്രങ്ങളില്‍ അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിസ്മിയുടെ പരസ്യത്തില്‍ കുഞ്ചാക്കോ ബോബനൊപ്പവും സ്ക്രീന്‍ പങ്കിട്ടിട്ടുണ്ട്.