അയ്യപ്പനും കോശിയും എന്ന സിനിമയിലെ ടൈറ്റില്‍ ഗാനം പാടിയ നഞ്ചമ്മയും സിനിമയില്‍ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരി നന്ദയും കണ്ടുമുട്ടി.

സച്ചി സംവിധാനം ചെയ്ത സിനിമയില്‍ ജെയ്ക്‌സ് ബിജോയ് സംഗീതം പകര്‍ന്ന കലക്കാത്ത എന്ന പാട്ടാണ് നഞ്ചമ്മ പാടിയിരിക്കുന്നത്. ഗാനം എഴുതിയതും അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മയാണ്.

സിനിമയില്‍ പാടിയെങ്കിലും നഞ്ചമ്മയ്ക്ക് നായകരായ പൃഥ്വിരാജിനേയും ബിജുമേനോനേയും അറിയില്ല. നഞ്ചമ്മ പാടിയ പാട്ടിന്റെ യൂട്യൂബ് വീഡിയോയ്‌ക്കൊടുവില്‍ പൃഥ്വിരാജ് അമ്മയ്ക്ക് പൃഥ്വിരാജിനെ അറിയാമോ, ബിജു മേനോനെ അറിയാമോ എന്ന് ചോദിക്കുന്നത്. കൂടെ അമ്മ പാടിയത് എത് സിനിമയിലെ പാട്ടാണെന്നറിയാമോയെന്നും അദ്ദേഹം അവരോട് ചോദിക്കുന്നു. ഉത്തരമായി പൃഥ്വിരാജിനേയും ബിജു മേനോനേയും അറിയില്ലെന്നും പറയുന്ന അവര്‍ പാടിയ പാട്ട് എന്റെ സിനിമയിലേത് ആണോ എന്നും തിരിച്ച് ചോദിക്കുന്നു.

ഗൗരി ചെയ്ത കണ്ണമ്മ എന്ന ആദിവാസി സ്ത്രീയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *