Take a fresh look at your lifestyle.

റണ്‍സ് വഴങ്ങാതെ ആറ് വിക്കറ്റ്; ചരിത്രമെഴുതി അഞ്ജലി

219

ക്രിക്കറ്റില്‍ പുതുചരിത്രം എഴുതി നേപ്പാളിന്റെ അഞ്ജലി ചന്ദ്ര. വനിതകളുടെ ടി20 അന്താരാഷ്ട്ര മത്സരത്തില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ ആറ് വിക്കറ്റുകള്‍ അഞ്ജലി വീഴ്ത്തി. 13-ാമത് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മാലിദ്വീപിന് എതിരെയാണ് അവരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം.

ഒരു താരം അന്താരാഷ്ട്ര മത്സരത്തില്‍ റണ്‍സൊന്നും വഴങ്ങാതെ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. 2.1 ഓവറിലാണ് അഞ്ജലിയുടെ പ്രകടനം.

വിജയലക്ഷ്യമായ 17 റണ്‍സ് കേവലം അഞ്ച് പന്തുകളില്‍ നേപ്പാള്‍ മറികടന്നു. പത്ത് വിക്കറ്റ് വിജയം.

കരുണ ഭണ്ഡാരി നാല് റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രണ്ട് ബാറ്റ്‌സ് വുമണുമാര്‍ റണ്ണൗട്ടായി. എട്ട് മാലിദ്വീപ് വനിതകളാണ് റണ്‍സൊന്നുമെടുക്കാതെ പുറത്തായിത്. രണ്ട് പേര്‍ ഒറ്റയക്ക സ്‌കോര്‍ എടുത്തു.

നാലോവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ മലേഷ്യയുടെ മാസ് എലിസയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അഞ്ജലി തന്റെ പേരില്‍ ചേര്‍ത്തത്. ഈ വര്‍ഷം ചൈനയ്‌ക്കെതിരെ ആയിരുന്നു എലിസയുടെ പ്രകടനം. 2019 ജൂലൈയില്‍ നടന്ന മത്സരത്തില്‍ റുവാണ്ട താന്‍സാനിയക്കെതിരെ നേടിയതാണ് ഏറ്റവും വേഗത്തില്‍ നേടിയ വിജയം. നാല് പന്തുകളില്‍ റുവാണ്ട വിജയിച്ചു.

Leave A Reply

Your email address will not be published.