അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ദ്ധ സെഞ്ച്വറികള്‍ അടിച്ച ആദ്യ താരം എന്ന റെക്കോര്‍ഡ് ന്യൂസിലാന്റിന്റെ വനിതാ ടീം ക്യാപ്റ്റന്‍ സോഫി ഡെവൈനിന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ അവര്‍ 105 റണ്‍സ് എടുത്തു. ടീം 69 റണ്‍സിന് വിജയിക്കുകയും ചെയ്തു.

ഇതിന് മുമ്പ് സോഫിയുടെ നാല് മത്സരങ്ങളിലെ സ്‌കോര്‍ ഇപ്രകാരമാണ് ഇന്ത്യയ്‌ക്കെതിരെ 72 റണ്‍സ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 54 നോട്ടൗട്ട്, 61, 77 എന്നതാണ്.

തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ അര്‍ദ്ധ സെഞ്ച്വറി കടന്ന മിതാലി രാജ്, ബ്രണ്ടന്‍ മക്കെല്ലം, ക്രിസ് ഗെയില്‍ എന്നിവരെ സോഫി മറികടന്നു.

ഈ മത്സരത്തിലെ സെഞ്ച്വറിക്ക് സോഫിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടെ നേടിക്കൊടുത്തു. ന്യൂസിലാന്റിനുവേണ്ടി കുട്ടി ക്രിക്കറ്റില്‍ നൂറ് കടക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡ്. സൂസി ബേറ്റ്‌സാണ് ആദ്യ താരം.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ന്യൂസിലന്റ് 3-1-ന് മുന്നിലാണ്. അവസാന മത്സരം ഡണ്‍ഡിനില്‍ വ്യാഴാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *