14 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നു. തട്ടിക്കൊണ്ട് പോയ ആള്‍ അവളെ വിവാഹം ചെയ്യുന്നു. ഈ വിവാഹം നിയമ വിധേയമാണെന്ന് കോടതി പറയുന്നു. കാരണം, ആ പെണ്‍കുട്ടിക്ക് ആദ്യ ആര്‍ത്തവം വന്ന് കഴിഞ്ഞതാണ്. ശരിയത്ത് നിയമപ്രകാരമാണ് കോടതിയുടെ വിധി.

പാകിസ്താനിലാണ് ഈ നാണക്കേട് അരങ്ങേറിയത്. 14 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയായ ഹുമയെ മുസ്ലിമായ അബ്ദുള്‍ ജബ്ബാര്‍ തട്ടിക്കൊണ്ട് പോയശേഷം നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചു. ഈ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ കേസിലാണ് പാകിസ്താനിലെ പ്രാദേശിക കോടതി വിധി പ്രസ്താവിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പിതാവ് യൂനിസും മാതാവ് നഗ്ഹീന മാസിയും പറയുന്നു.

സിന്ധ് ഹൈക്കോടതിയാണ് ശരിയത്ത് നിയമപ്രകാരം അബ്ദുള്‍ ജബ്ബാറിന് അനുകൂലമായി കേസ് വിധിച്ചത്. കേസ് ആയശേഷം പൊലീസ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ പ്രായം പരിശോധിച്ചു. പൊലീസും ജബ്ബാറിന് അനുകൂലമായിട്ടാണ് നിലകൊണ്ടത്.

പെണ്‍കുട്ടിയുടെ അമ്മ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് ഇനി കേസില്‍ സുപ്രീംകോടതിയെ സമീപിക്കാം.

Leave a Reply

Your email address will not be published. Required fields are marked *