Take a fresh look at your lifestyle.

ഗോഡ് ഫാദറിന്റെ അഡ്വാന്‍സ് കൈയില്‍ കിട്ടിയപ്പോള്‍ ഫിലോമിന ചേച്ചി കരയുകയായിരുന്നു

5

കിരണ്‍ സഞ്ജീവ്

ഗോഡ്ഫാദര്‍ കാസ്റ്റിംഗ് ടൈം അച്ഛാമ്മയുടെ വേഷം ചെയ്യാന്‍ ഫിലോമിന ചേച്ചിയെ വേണം ഇന്നത്തെ പോലെ ചെറിയ അര്ടിസ്റ്റ്കളുടെ ഫോണ്‍ നമ്പര്‍ ഒന്നും സൂക്ഷിച്ചു വെക്കാത്ത കാലം. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ കുറെ അന്വേഷിച്ചു എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം സിദ്ധിക്ക് ലാലിനെ വിളിച്ചു പറഞ്ഞു.

‘ചേച്ചിയെ കണ്ടു കിട്ടിയില്ല വേറെ ഒരാളെ കാസ്റ്റ് ചെയ്താല്‍ പോരെ ”പറ്റില്ല ഈ വേഷം ചെയ്യാന്‍ ഫിലോമിന ചേച്ചി മാത്രമേ ലോകത്തില്‍ ഉള്ളൂ. അതിനാല്‍ ചേച്ചിയെ കണ്ടുപിടിച്ചാല്‍ മാത്രമേ ഷൂട്ടിംഗ് നടക്കു’. അവസാനം തിരച്ചിലിനു ഒടുവില്‍ ഒരു ടാര്‍പോളിന്‍ വലിച്ചു മറച്ച ഒരു റൂമില്‍ ഫിലോമിന ചേച്ചിയെ കണ്ടു അന്ന് തന്നെ അഡ്വാന്‍സ് കൊടുത്തു.

‘ഇതില്‍ പണം ഉണ്ടോ ‘ ചെക്ക് നീട്ടി ചേച്ചി ചോദിച്ചു അതിനു കാരണവും ഉണ്ടായിരുന്നു നിരവധി പ്രൊഡ്യൂസര്‍സു വണ്ടി ചെക്ക് കൊടുത്തു അമ്മച്ചിയെ പറ്റിച്ചിരുന്നു. ആ ചോദ്യം ആ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചേട്ടനെ ഒരുപാട് വേദനിപ്പിച്ചു. അദ്ദേഹം ചേച്ചിയെ കൂട്ടി ബാങ്കില്‍ പോയി ചേച്ചിയുടെ കയ്യില്‍ പണം വെച്ച് കൊടുത്തപ്പോള്‍ ആ അമ്മ കരയുക ആയിരുന്നു. തുടര്‍ന്ന് ഷൂട്ടിംഗ് നടന്നു പത്തു പൈസ ഇല്ലാത്ത ദാരിദ്ര്യം ഉള്ള ഫിലോമിന ചേച്ചി സിനിമയില്‍ ആഡിത്ത്വം ഉള്ള അച്ചാമ്മ ആയി തകര്‍ത്തു അഭിനയിച്ചു മലയാള സിനിമ കണ്ട അഭിനയ പ്രതിഭ തന്നെ ആയി ഫിലോമിന ചേച്ചി.

Leave A Reply

Your email address will not be published.