Take a fresh look at your lifestyle.

പൂനം യാദവിന് ഹാട്രിക് നഷ്ടമായത് മൂന്നാം തവണ

4

ഓസ്‌ത്രേലിയക്കെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച പൂനം യാദവിന് നഷ്ടമായത് അപൂര്‍വ ഹാട്രിക്. ലോകകപ്പിലൊരു ഹാട്രിക് എന്ന നേട്ടമാണ് പൂനത്തിന് നഷ്ടമായത്.

ഓസ്‌ത്രേലിയയുടെ സര്‍വ പ്രതീക്ഷയും ചുമലിലേറ്റി ബാറ്റ് ചെയ്ത അലിസ്സ ഹെയ്‌ലിയെ ആദ്യ ഓവറില്‍ പുറത്താക്കിയ പൂനം പിന്നീട് ഓസീസിന് നല്‍കിയത് ഷോക്ക് ട്രീറ്റ്‌മെന്റ്. സിക്‌സടിച്ച് അമ്പത് കടന്ന അലിസ്സ 34 പന്തില്‍ നിന്നാണ് 51 റണ്‍സെടുത്തത്.

റേച്ചല്‍ ഹേയ്‌നസിനേയും എല്ലിസെ പെറിയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ പൂനം മൂന്നാം പന്തില്‍ ജെസ്സ് ജോനാസ്സെനിനെ എഡ്ജ് ചെയ്ത് താനിയ ഭാട്ടിയയുടെ കൈകളിലെത്തിച്ചെങ്കിലും താനിയക്ക് പന്തിനെ കൈപിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. താനിയുടെ കൈകളില്‍ നിന്നും വഴുതി വീണത് ലോകകപ്പിലെ ഹാട്രിക് വിക്കറ്റ് നേട്ടമായിരുന്നു.

ഇന്ത്യയുടെ കുറഞ്ഞ സ്‌കോറായ 132-നെ പിന്തുടര്‍ന്ന ഓസ്‌ത്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്ത് വിജയത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു ലെഗ് സ്പിന്‍ ഗൂഗ്ലിയുമായി പൂനമെത്തിയത്.

ഒമ്പതാം ഓവര്‍ വരെ പൂനം പന്തെറിഞ്ഞിരുന്നില്ല. പത്താം ഓവര്‍ എറിയാനെത്തിയ പൂനം അഞ്ചാം പന്തില്‍ അലിസ്സയെ പിടികൂടി. കേവലം മണിക്കൂറില്‍ 63 കിലോമീറ്ററില്‍ വന്ന ലെഗ് ബ്രേക്ക് അലിസ്സയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പന്തിനെ ലോങ് ഓണിലേക്ക് പറത്താന്‍ ശ്രമിച്ചുവെങ്കിലും ബാറ്റിനരുകില്‍ തട്ടി പൂനത്തിന്റെ കൈകളിലേക്ക് പന്ത് തിരിച്ച് പോയി.

12-ാം ഓവറിലെ മൂന്നും നാലും പന്തുകളില്‍ റേച്ചല്‍ ഹേയ്‌നസിനേയും എല്ലിസെ പെറിയും പുറത്താക്കി. അഞ്ചാം പന്തില്‍ ഹാട്രിക് നഷ്ടം. 14-ാം ഓവറില്‍ ജെസ്സിനെ പൂനം പുറത്താക്കുമ്പോഴേക്കും ഓസ്‌ത്രേലിയയുടെ ഭാവി ഇരുളടഞ്ഞതായി കഴിഞ്ഞിരുന്നു. ഈ ഓവറിലെ അഞ്ചാം പന്തില്‍ ജെസ്സിനെ താനിയ വിക്കറ്റിന് പിന്നില്‍ പിടികൂടി.

ലോകകപ്പിന് മുന്നോടിയായുള്ള ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ പൂനം പരിക്കുകളാല്‍ വലഞ്ഞിരുന്നു. ടീം ഫിസിയോയും ടീമംഗങ്ങളും ഫിറ്റ്‌നസ് തിരിച്ച് കിട്ടാന്‍ സഹായിച്ചുവെന്ന് അവര്‍ മത്സരശേഷം പറഞ്ഞു.

ഇത് മൂന്നാം തവണയാണ് പൂനത്തിന് ഹാട്രിക് നഷ്ടമാകുന്നത്.

Leave A Reply

Your email address will not be published.