പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ നടപടിയായാണ് ഒരു പ്രത്യേക ബറ്റാലിയന്‍ രൂപീകരിച്ചത്. കൂടാതെ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് വനിതകളുടെ നേരിട്ട് റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. (പോലീസില്‍ വനിതാ പോലീസ് എന്നുള്ള പദം ഒഴിവാക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്.) പോലീസ് സേനയില്‍ കൂടുതല്‍ വനിതകള്‍ ഉണ്ടാവുക എന്നത് പരിഷ്‌കൃത സമൂഹത്തിന് അനിവാര്യമാണ്. ഈ തൊഴിലിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കേണ്ടതുമുണ്ട്.

തൃശൂര്‍ റൂറല്‍ ജില്ലയില്‍ പോലീസ് സേനയില്‍ വനിതകള്‍ക്കായി 90 തസ്തികകള്‍ ഉണ്ടെങ്കിലും 59 പേര്‍ മാത്രമാണ് ജോലി നോക്കുന്നത്. എണ്ണത്തിലെ ഈ കുറവാണ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും പ്രതിഫലിക്കുന്നത്. അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സ്ഥിതിയും വ്യത്യസ്തമല്ല.

നിലവില്‍ 5 തസ്തികകള്‍ ഉള്ളതില്‍ 2 പേര്‍  മാത്രമാണ് ജോലി നോക്കിവരുന്നത്. ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനില്‍നിന്നും, പിങ്ക് പോലീസില്‍ നിന്നുമുള്ള വനിതകളുടെ സേവനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. അതോടൊപ്പം, അന്തിക്കാട് ഒഴിവുകള്‍ നികത്തുന്നതിനുള്ള നിര്‍ദ്ദേശം പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *