Take a fresh look at your lifestyle.

സ്മാര്‍ട്ട്‌ഫോണിലും നോവല്‍ എഴുതാം

83

പ്രാചീന മനുഷ്യര്‍ ഗുഹകളിലും കല്ലുകളിലും കോറിയിട്ട് ആശയപ്രകാശനം നടത്തി. പിന്നീട് സാങ്കേതിക വളര്‍ച്ചയ്ക്ക അനുസരിച്ച് എഴുത്ത് രീതികളിലും മാറ്റം വന്നു. ഇന്ന് ഇപ്പോള്‍ പൂര്‍ണമായും ഒരു നോവല്‍ സ്മാര്‍ട്ട് ഫോണില്‍ എഴുതിയിരിക്കുന്നു.

കണ്ണൂരുകാരിയായ നോവലിസ്റ്റ് ആര്‍ രാജശ്രീയാണ് നോവല്‍ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവല്‍ സ്മാര്‍ട്ട് ഫോണില്‍ എഴുതിയത്. പേപ്പറില്‍ പേന ഉപയോഗിച്ച് എഴുതാനിരുന്നിട്ട് രാജശ്രീയുടെ ആദ്യ നോവല്‍ പൂര്‍ത്തിയാകാതെ പകുതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു.

ഞാന്‍ ഇതെഴുതിയത് മുഴുവന്‍ സ്മാര്‍ട്ട് ഫോണില്‍ നോട്ട് പാഡിലാണ് അവര്‍ പറയുന്നു. ഒരു അക്ഷരം എഴുതാന്‍ പോലും പേനയും കടലാസും ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുണ്ടായ ഗുണം, നമുക്ക് ഡോക്ടറെ കാത്തിരിക്കുമ്പോള്‍ എഴുതാം, ട്രെയിനില്‍ ഇരുന്ന് എഴുതാം, കോളെജില്‍ ഫ്രീ ടൈം കിട്ടുമ്പോള്‍ എഴുതിയിട്ടുണ്ട്. ഈ നോവല്‍ പൂര്‍ത്തിയായതില്‍ വലിയൊരു ക്രഡിറ്റ് സ്മാര്‍ട്ട് ഫോണിന് കൂടെയുള്ളതാണ്.

സ്മാര്‍ട്ട് ഫോണ്‍ എപ്പോഴും കൈയിലുണ്ടാകും. അതുകൊണ്ട് ഇന്ന അധ്യായത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാകും എന്നുള്ള ആലോചന വരുമ്പോള്‍ തന്നെ അത് എഡിറ്റ് ചെയ്യാനും കൂട്ടിച്ചേര്‍ക്കാനും സാധിക്കും. പേനയും കടലാസും ആകുമ്പോള്‍ ഇതൊന്നും അത്ര എളുപ്പമല്ല.

ടെക്നോളജി സ്ത്രീകള്‍ക്ക് തന്നിട്ടുള്ള ഏറ്റവും വലിയ നന്മയാണ് സ്മാര്‍ട്ട് ഫോണ്‍. നമുക്ക് ഇഷ്ടം പോലെ ആശയങ്ങളും ചിന്തകളും ഉണ്ട്. യാത്ര ചെയ്യുമ്പോള്‍ കഥയും കവിതയുമൊക്കെ മനസ്സില്‍ വരും. ഫോണ്‍ കൈയിലുണ്ടെങ്കില്‍ അതില്‍ കുറിക്കാമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തയ്ക്ക് കടപ്പാട്: അഭിമുഖം.കോം (abhimukham.com)

Leave A Reply

Your email address will not be published.