എന്തായാലും ഈ ചിത്രത്തിലെ മലയാളി സ്ത്രീയെ പരിചയമുണ്ടോ? ചായം കൊണ്ടല്ല, ആഭരണങ്ങള്‍ കൊണ്ടാണ് അലങ്കാരം. ശരീര രാഷ്ട്രീയ പ്രകടനമൊന്നുമല്ല. ആഢ്യസൗന്ദര്യ പ്രകടനമുണ്ടെന്ന് തോന്നുന്നു. ഈ നഗ്‌നത കണ്ട് ആരൊക്കെയാണ് പ്രകോപിതരാകുന്നത്? അറിയാന്‍ വേണ്ടി ചോദിക്കുകയാണ്. ആര്‍ക്കറിയാം, ഇനി വരും കാലത്ത് നമ്മുടെ പെണ്‍കുട്ടികള്‍ എത്രമാത്രം, എവിടെയൊക്കെ എങ്ങനെയൊക്കെ വസ്ത്രം ധരിക്കുമെന്ന്! എന്തായാലും പെണ്‍കുട്ടികള്‍, സ്ത്രീകള്‍ ആരേയും ആക്രമിക്കാന്‍ വരുന്നില്ലല്ലോ. അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ. ആണുങ്ങള്‍ എന്തിനാണത് കൂട്ടം കൂടി നോക്കി നിന്ന് ബഹളം വെക്കാനും ആക്രമിക്കാനും പോകുന്നത്? സ്ത്രീയുടെ ശരീരം പുരുഷന്മാരുടെ പൊതു സ്വത്തല്ല ."/>
Take a fresh look at your lifestyle.

അമ്മയുടെ ശരീരം കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അന്നവും ആശ്രയവും മാത്രമല്ല, സ്വാതന്ത്ര്യമുള്ള കളിപ്പാട്ടം കൂടിയാണ്

6

സി എസ് ചന്ദ്രിക

പോക്‌സോ നടപ്പാവില്ല. ആ കുഞ്ഞുങ്ങളെ അമ്പരപ്പിക്കരുത്, പേടിപ്പിക്കരുത് , കരയിപ്പിക്കരുത്. അമ്മയുടെ ശരീരം കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അന്നവും ആശ്രയവും മാത്രമല്ല, സ്വാതന്ത്ര്യമുള്ള കളിപ്പാട്ടം കൂടിയാണ്. അത്രയേ ഉള്ളൂ അതില്‍.

രഹന ഫാത്തിമ മനപ്പൂര്‍വ്വം ശരീര നന്നതാ പ്രദര്‍ശനം നടത്തിയതിന് കേസെടുക്കാമെന്ന് വെച്ചാല്‍, അതില്‍ ആണുങ്ങളെ വശീകരിക്കാനുള്ള ‘പ്രകോപന’പരമായ നഗ്‌നതയുടെ പ്രദര്‍ശന മൊന്നുമില്ല. അതില്‍ ശരീര രാഷ്ട്രീയമുണ്ടോ, കലയുണ്ടോ, ഫെമിനിസ്റ്റ് സൗന്ദര്യ ശാസ്ത്രമുണ്ടോ, മാര്‍ക്കറ്റിംഗ് തന്ത്രമുണ്ടോ എന്നതൊക്കെ ആര്‍ക്കു വേണമെങ്കിലും തര്‍ക്കിക്കാം, അതില്‍ എനിക്കും ചില അഭിപ്രായങ്ങളുണ്ട്. പക്ഷേ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല.

എന്തായാലും ഈ ചിത്രത്തിലെ മലയാളി സ്ത്രീയെ പരിചയമുണ്ടോ? ചായം കൊണ്ടല്ല, ആഭരണങ്ങള്‍ കൊണ്ടാണ് അലങ്കാരം. ശരീര രാഷ്ട്രീയ പ്രകടനമൊന്നുമല്ല. ആഢ്യസൗന്ദര്യ പ്രകടനമുണ്ടെന്ന് തോന്നുന്നു. ഈ നഗ്‌നത കണ്ട് ആരൊക്കെയാണ് പ്രകോപിതരാകുന്നത്? അറിയാന്‍ വേണ്ടി ചോദിക്കുകയാണ്.

ആര്‍ക്കറിയാം, ഇനി വരും കാലത്ത് നമ്മുടെ പെണ്‍കുട്ടികള്‍ എത്രമാത്രം, എവിടെയൊക്കെ എങ്ങനെയൊക്കെ വസ്ത്രം ധരിക്കുമെന്ന്! എന്തായാലും പെണ്‍കുട്ടികള്‍, സ്ത്രീകള്‍ ആരേയും ആക്രമിക്കാന്‍ വരുന്നില്ലല്ലോ. അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ. ആണുങ്ങള്‍ എന്തിനാണത് കൂട്ടം കൂടി നോക്കി നിന്ന് ബഹളം വെക്കാനും ആക്രമിക്കാനും പോകുന്നത്? സ്ത്രീയുടെ ശരീരം പുരുഷന്മാരുടെ പൊതു സ്വത്തല്ല .

Leave A Reply

Your email address will not be published.