Take a fresh look at your lifestyle.

സ്വന്തം പേരിലെ ജാതിവാല് മുറിക്കൂ: സോഷ്യല്‍ മീഡിയയില്‍ ചലഞ്ച്

2,683

പേരിലെ ജാതിവാല് മുറിക്കൂ ചലഞ്ചുമായി സോഷ്യല്‍ മീഡിയ. എഴുത്തുകാരിയായ സി എസ് എസ് ചന്ദ്രികയാണ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. ചന്ദ്രികയുടെ സൗഹൃദ വലയത്തില്‍ പേരിനൊപ്പം ജാതി വാല് ചേര്‍ത്തിരിക്കുന്നവരെ ഫേസ് ബുക്കില്‍ ടാഗ് ചെയ്തിട്ടുണ്ട്. ഹത്രാസ് സംഭവത്തോടുള്ള പ്രതികരണമായിട്ടാണ് ചന്ദ്രിക ഈ ചലഞ്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.

സി എസ് ചന്ദ്രികയുടെ ജാതിവാല് മുറിക്കൂ കുറിപ്പ്‌

എന്തിനാണ് ഇത്രയും ഭംഗിയുള്ള പേരിനു പിന്നില്‍ സദാ ക്രൂരമായ ഇന്ത്യന്‍ ജാതിവ്യവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന ജാതിപ്പേര് ഇനിയും?

സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ നിന്ന് ജാതിപ്പേര് കളയാന്‍ വളരെ എളുപ്പമല്ലേ?

ഇക്കാര്യം നമ്മുടെ മറ്റു സുഹൃത്തുക്കളോടു കൂടി പറയുമോ?

ദലിത് ജാതിയില്‍ ജനിച്ചതു കൊണ്ട് മാത്രം സവര്‍ണ പുരുഷ ലിംഗങ്ങള്‍ കൊണ്ട് കൊല്ലപ്പെടുന്നു ഇന്ത്യയിലെ പെണ്‍കുട്ടികള്‍.

ജാതിഹിന്ദുത്വ ഭീകരതയില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ വലിയ പോരാട്ടത്തിലേര്‍പ്പെട്ടിട്ടുള്ളവരെ പിന്തുണക്കാന്‍ അനുനിമിഷം ബൗദ്ധികമായും സര്‍ഗ്ഗാത്മകമായും ചേര്‍ന്നു നില്‍ക്കേണ്ട നിര്‍ണ്ണായക സന്ദര്‍ഭമാണിത്.
ജാതി മതേതരരായ ഓരോ വ്യക്തിക്കും പ്രകടമായ വലിയ നവീകരണം, സ്വയം വെട്ടിത്തിരുത്തലുകള്‍ ഈ കാലം ആവശ്യപ്പെടുന്നു.

ഈ ചലഞ്ച് ആര്‍ക്കും ഏറ്റെടുക്കാം, അത്ര എളുപ്പമല്ലെങ്കിലും.

സ്നേഹത്തോടെ,
സി. എസ്. ചന്ദ്രിക

Leave A Reply

Your email address will not be published.