റിതു നന്ദ. ജനിച്ചത് ബോളിവുഡിലെ കപൂര്‍ കുടുംബത്തില്‍. പക്ഷേ, വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നടക്കാനായിരുന്നു റിതുവിന് താല്പര്യം. എല്‍ ഐ സി ഏജന്റായ റിതുവായിരുന്നു ബോളിവുഡിന്റെ ഔദ്യോഗിക ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്. കോടികളുടെ ഇന്‍ഷ്വറന്‍സാണ് ഓരോ താരങ്ങളും എടുക്കുന്നത്. കമ്മീഷന് വകയായി റിതുവിന്റെ ബാങ്ക് അക്കൗണ്ടിലും കിലുങ്ങും പണം. കാന്‍സര്‍ ബാധിതയായിരുന്ന അവര്‍ ഇന്ന് മരണത്തിന് കീഴടങ്ങി.
ഒരു ദിവസം ഏറ്റവും കൂടുതല്‍ പോളിസികള്‍ വിറ്റഴിച്ച ഏജന്റ് എന്ന ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നന്ദയുടെ പേരിലാണ്.
അഭിനേതാവും സംവിധായകനമായ രാജ് കപൂറിന്റെ മകളായി ജനനം. മുന്‍ എസ്കോര്ട്സ് ഗ്രൂപ്പ് ചെയര്മാന് രാജന് നന്ദ ഭര്‍ത്താവ്. എങ്കിലും സ്വന്തമായി സംരംഭം തുടങ്ങാനായിരുന്നു റിതുവിന് ഇഷ്ടം.
സംരംഭകത്വ യാത്ര ആരംഭിക്കുന്നത് വീട്ടുപകരണങ്ങളുടെ വില്പനയിലാണ്. പപ്പടംപോലെ പൊട്ടി. പിന്നീട് റിതു ഭാഗ്യം പരീക്ഷിച്ചത് ഇന്‍ഷ്വറന്‍സ് മേഖലയിലാണ്. അവിടെ പുതിയ റെക്കോര്‍ഡുകള്‍ എഴുതുകയും റിതു നന്ദ ഇന്‍ഷ്വറന്‍സ് സര്‍വീസസ് എന്ന സ്വന്തം കമ്പനി സ്ഥാപിക്കുകയും ചെയ്തു.
റിതുവിനൊപ്പമുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ അമിതാഭ് പച്ചനും കപൂര്‍ കുടുംബാംഗങ്ങളും സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചു.