Take a fresh look at your lifestyle.

സംസ്ഥാന പൊലീസിന് 2020 സ്ത്രീ സുരക്ഷാ വര്‍ഷം

4

സംസ്ഥാന പൊലീസ് 2020 സ്ത്രീസുരക്ഷയ്ക്കായി സമര്‍പ്പിക്കുന്നു. അനവധി പദ്ധതികളാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി അണിയറയില്‍ ഒരുങ്ങുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതികളില്‍ ചിലത് ഇവയാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ഗുരുതരമായ കേസുകള്‍ അന്വേഷിക്കുന്നതിന് വനിതാ സെല്ലുകളില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ള പൊലീസുകാരികളെ എടുത്ത് റേഞ്ച് തലത്തില്‍ അന്വേഷണ സംഘം രൂപീകരിക്കും. കൂടാതെ എല്ലാ ജിലകളിലേയും വനിതാ പൊലീസ് സ്റ്റേഷനുകള്‍ അന്വേഷണത്തെ സഹായിക്കുകയും ചെയ്യും. ജില്ലാ പൊലീസ് തലവന്‍മാര്‍ ഇത് ഉറപ്പ് വരുത്തണം.

ഈ വര്‍ഷം സ്ത്രീ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിന് സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കും. എഡിജിപി (പരിശീലനം) ബി സന്ധ്യയാണ് കമ്മിറ്റിയുടെ തലപ്പത്ത്.

പൊതു സ്ഥലങ്ങളായ ബസ് സ്റ്റാന്റുകള്‍, സ്‌കൂള്‍, കോളെജ് ക്യാമ്പസുകള്‍ക്ക് സമീപം, ചന്തകള്‍ തുടങ്ങിയ ഇടങ്ങളില്‍ വനിതകളുടെ പട്രോളിങ് സംഘങ്ങളെ വിന്യസിക്കും. ഈ സംഘത്തില്‍ രണ്ട് പൊലീസുകാരികള്‍ ഉണ്ടാകും.

Leave A Reply

Your email address will not be published.