ഇംഗ്ലണ്ടിലെ പ്രോസ്പെക്ട് മാസിക ലോകത്തെ ഏറ്റവും മികച്ച കോവിഡ് കാല ചിന്തകരെ കണ്ടെത്തുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനം നേടി ആരോഗ്യമന്ത്രി കെകെ ശൈലജ.
ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേണിനെ പിന്തള്ളിയാണ് ശൈലജ ഒന്നാമതെത്തിയത്. 20,000-ത്തോളം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
ആര്‍കിടെക്ടായ മരിന തബാസും, തത്വചിന്തകനായ കോര്‍ണല്‍ വെസ്റ്റ്, രാഷ്ട്രീയ ശാസ്ത്രജ്ഞയായ ഹോണ സാബോ ഡെ കാര്വല്ഞ്ഞോ, അടിമത്വത്തിന്റെ ചരിത്രകാരിയായ ഒലിവെറ്റെ ഒറ്റെലെ, ജയില്‍ അബോളിഷ്ണിസ്റ്റായ റൂത്ത് വില്‍സണ്‍ ഗില്മര്, യുബിഐ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായ ഫിലിപ്പെ വാന്‍ പാരിസ്, ലാബ് മീറ്റ് വിദഗ്ദ്ധനായ മാര്‍ക്ക് പോസ്റ്റ്, ബയോളജിസ്റ്റായ മാഗ്ദലിന് സെര്നിക്കാ-ഗോറ്റ്സ് എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയവര്‍.