Take a fresh look at your lifestyle.

അവിവാഹിതരായ ദമ്പതികള്‍ ഹോട്ടല്‍ മുറിയില്‍ തങ്ങുന്നത് കുറ്റകരമല്ല: മദ്രാസ് ഹൈക്കോടതി

6

ലിവിങ് ടുഗതര്‍ ദമ്പതികള്‍ക്ക് ആശ്വാസമായി മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ലെന്ന് കോടതി പറഞ്ഞു. കൂടാതെ അവിവാഹിതരായ ദമ്പതികള്‍ ഹോട്ടല്‍ മുറിയെടുത്ത് തങ്ങുന്നത് കുറ്റകൃത്യമല്ലെന്നും ജസ്റ്റിസ് എം എസ് രമേഷ് ഒരു കോടതി വിധിയില്‍ പറഞ്ഞു.

രണ്ട് ലിംഗത്തില്‍പ്പെട്ട അവിവാഹിതരായ വ്യക്തികള്‍ ഹോട്ടല്‍ മുറിയില്‍ തങ്ങുന്നതിനെ ഒരു നിയമം തടയുന്നില്ല.

ഈ വര്‍ഷം ജൂണില്‍ അനാശാസ്യം നടക്കുന്നുവെന്ന് ആരോപിച്ച് പൊലീസും റവന്യു വകുപ്പും കോയമ്പത്തൂരിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തത് ചോദ്യം ചെയ്തുള്ള കേസിലാണ് കോടതി വിധി വന്നത്. അവിവാഹിതരായ ദമ്പതികളും മദ്യവും അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് സമയത്തുണ്ടായിരുന്നു. സീല്‍ ചെയ്തത് തുറന്ന് കൊടുക്കാന്‍ കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ലിവിങ് റിലേഷനില്‍ കഴിയുന്നത് കുറ്റകരമല്ലാത്തതിനാല്‍ ഹോട്ടല്‍ മുറിയില്‍ അവര്‍ തങ്ങുന്നതും കുറ്റകരമല്ല. അപ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

Leave A Reply

Your email address will not be published.