Take a fresh look at your lifestyle.

വിശാലാക്ഷിയമ്മ: അഗസ്ത്യാര്‍കൂടത്തെ മെരുക്കിയ മലപ്പുറത്തെ 71-കാരി

339

അരുണ്‍ ജയന്‍

അഗസ്ത്യര്‍കൂടം യാത്ര കഴിഞ്ഞിറങ്ങി വീട്ടിലേക്കുള്ള വഴിയാണ് വീടെത്തിയിട്ടില്ല പക്ഷെ ദൃതി പെട്ടൊരു കുറിപ്പെഴുത്തുന്നതില്‍ അത്രമേല്‍ സ്‌നേഹമുണ്ട്. കവിളില് ഒരു ചുംബനത്തിന്റെ ചൂടുണ്ട്..മൂന്നു കൊല്ലമായി അഗസ്ത്യര്‍കൂടം കയറുന്നു..ഒരുപാട് പേരെ കാണുന്നു പരിചയപ്പെടുന്നു..എന്നാല്‍ ഇക്കൊല്ലത്തെ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു വ്യക്തിയുടെ ഓര്‍മയാണ്…

ഇത് വിശാലാക്ഷിയമ്മ..സ്വന്തം മോന്റെ കളിയാക്കി പറച്ചിലില്‍ വിശാല’യക്ഷി’ യമ്മ….ഒരു അത്ഭുതം തന്നെയാണ് അമ്മ…71 വയസ്സായിരിന്നു..മലപ്പുറം വളാഞ്ചേരി സ്വദേശി.മകനും മരുമകള്‍ക്കും ഒപ്പം കോയമ്പത്തൂര്‍ താമസം..വെറുതെ ഒരു പറച്ചിലിനു പറയുന്ന ‘പ്രായമൊക്കെ വെറും അക്കമല്ലേ’ എന്നത് ഇവിടെ അച്ചട്ടാവുന്നു..ഒന്നാലോചിച്ചു നോക്കിയേ തീര്‍ത്തും ദുര്‍ഘടമായ അമ്പതോളം കിലോമീറ്ററുകള്‍, കിലോമീറ്റര് കണക്കൊക്കെ അഗസ്ത്യര്‍കൂടം യാത്രയില്‍ അപ്രസക്തമാണെന്നു പോയവര്‍ക്ക് അറിയാം, അതായത് അത്രമേല്‍ ദുഷ്‌ക്കരമാണ് ഓരോ വഴിയും..ഓരോ ചുവടുകളും..

കുത്തു കയറ്റങ്ങള്‍ പാറകള്‍ കുത്തിറക്കങ്ങള്‍ അരുവികള്‍ അട്ടകടി അങ്ങനെ എല്ലാം കൊണ്ടും തീവ്രമായ ശാരീരിക ക്ഷമത വേണ്ട ഒരു സ്ഥലം തന്നെയാണ് അഗസ്ത്യര്‍കൂടം..ആദ്യയാത്രയില്‍ യാത്ര പകുതിയില്‍(അതിലും താഴെ) ഉപേക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്..ആ പാറകളില്‍ ആ കല്ലുകളില്‍ ആ വെള്ളത്തില്‍ ആ തണുപ്പില്‍ ആ കോടയില്‍ ആ കാറ്റില്‍ എല്ലാം തന്റെ ശരീരത്തേക്കാള്‍ മനസിന് പ്രാധാന്യം കൊടുത്തു നടന്നു നീങ്ങുന്ന ഈ ‘അമ്മ..ഒന്ന് സങ്കല്പിച്ചു നോക്കിയേ..കുളിര് കോരുന്നില്ലേ..രോമാഞ്ചം വരുന്നില്ലേ..അപ്പോള്‍ ഇതൊക്കെ നേരിട്ടു കാണാന്‍ അവസരം കിട്ടിയ എന്റെ അവസ്ഥ ആലോചിച്ചു നോക്കിയേ..അതാണ് ഇപ്പൊ ഈ വഴിയില്‍ വെച്ചു എന്നെ കൊണ്ടിതു എഴുതിക്കുന്നത്…

കഴിഞ്ഞ വര്ഷങ്ങളെക്കാള്‍ കാലാവസ്ഥ അങ്ങേയറ്റം പ്രതികൂലം ആയിരുന്നു ഇത്തവണ…എല്ലായിടത്തും ചെളി..തെന്നിവീഴുന്ന അവസ്ഥ..പാറകള്‍ എല്ലാം പായല് പിടിച്ചു വഴുക്കല്‍ ഉണ്ടാക്കുന്ന അവസ്ഥ..ആദ്യദിന യാത്രയില്‍ ബോണക്കാട് പിക്കേറ്റ് സ്റ്റേഷനില്‍ ‘അമ്മ വന്നപ്പോ ഞാനും വല്ലാണ്ട് ആശങ്കപ്പെട്ടു..ഈ പ്രായത്തില്‍ ‘അമ്മ എങ്ങനെ കേറും എന്നു…പക്ഷെ അങ്ങേയറ്റം തുറന്നു തന്നെ പറയട്ടെ..ഞാന്‍ വരെ വല്ലാണ്ട് നാണിച്ച് പോയി എന്റെ ആ ചിന്ത ഓര്‍ത്തു..ആദ്യ നാളിലെ 25 കിലോമീറ്റര്‍ ദൂരത്തില്‍ തുടക്കത്തില്‍ എന്റെ കണ്‍വിട്ടുപോയ വിശാലാക്ഷിയമ്മയെ പോയ വഴി പല സ്ഥലത്തും ഞാന്‍ തിരഞ്ഞു..ഇറങ്ങി വന്ന പലരോടും ഞാന്‍ കുശാലന്വേഷണങ്ങള്‍ക്ക് ഇടെ ഞാന്‍ ചോദിച്ചു..

ആരോടു ചോദിച്ചാലും അവര്‍ അങ്ങു ഒരുപാട് എത്തിയല്ലോ എന്നാണ് മറുപടി..ക്ഷീണിച്ചു മടിപിടിച്ചു പലയിടത്തും ഞാന്‍ കുറെ നേരം ഇരുന്നു..അങ്ങനെ ഒരു വിധം അതിരുമല ബേസ്
ക്യാമ്പ് എത്തിയപ്പോ ധാ ചിരിച്ചു കൊണ്ട് ഇരിക്കുന്നു അമ്മയവിടെ..ആളുടെ മുഖത്ത് ഇത്രയും വലിയൊരു നടത്തം കഴിഞ്ഞ ഒരു ലക്ഷണവും ഇല്ല..ഒരു കണിക പോലും ക്ഷീണം ഇല്ല..ആകെ ഉഷാര്‍..

പിന്നെ ഇച്ചിരി കുശലം പറച്ചില്‍..ആകെ ക്യാമ്പിലെ എല്ലാപേര്‍ക്കും അത്ഭുതം…????
പിറ്റേന്നാള്‍..അതായത് 18/01 നുള്ള രണ്ടാം ഘട്ടം..ദൂരം അല്പം കുറവാണെങ്കിലും ആദ്യഘട്ടത്തെക്കാള്‍ സാഹസം ആണ് രണ്ടാം ഘട്ടം..കുത്തനെയുള്ള പാറകൂട്ടങ്ങള്‍ കൊമ്പും കുത്തി നില്‍ക്കുന്ന ഈറ്റ കാടുകള്‍ ഇതൊക്കെ കടന്ന് 3 കുത്തനെയുള്ള പാറ റോപ്പ് പിടിച്ചു കയറിയുള്ള ഒരു മരണ വഴി…അവിടെയും പതിവ് തെറ്റിച്ചില്ല..

രാവിലെ വയറൊക്കെ വിശാലം ആക്കി ഒരു കട്ടന്‍ കുടിക്കാന്‍ കാന്റീന്‍ മുന്നേ വന്നപ്പോ ധാ വിശാലാക്ഷിയമ്മ ആദ്യ 10 പേരോടൊപ്പം യാത്ര തിരിക്കാന്‍ മുന്നില്‍…തൊട്ടു തലേന്നത്തെ നടത്തത്തില്‍ എന്റെ കാലില്‍ muscle വേദന അപ്പോഴും പോയില്ലെന്നോര്‍ക്കണം..അസൂയ തോന്നിയ നിമിഷം…എല്ലാവരേയും പിന്നിലാക്കി കൊണ്ട് ‘അമ്മ നടന്നു തുടങ്ങി മകനോടോപ്പോം…കാലാവസ്ഥ വളരെ വളരെ മോശം ആയിരുന്നു….നല്ല മഴയും അതിലേറെ കോടമഞ്ഞും..പോകുന്ന വഴി പോലും കാണാന്‍ കഴിയാത്ത അവസ്ഥ..ആദ്യം.ഈറ്റക്കാടും (4 കിലോമീറ്റര്‍) ശേഷം (6 കിലോമീറ്റര്‍) പൊങ്കാലപ്പാറയും എത്തുന്നേടത്തു വരെയുള്ള കുത്തന്‍ കയറ്റങ്ങളും പാറകളും കയറി ഞാന്‍ എത്തുമ്പോഴേക്കും പൊങ്കാല പാറയില്‍ നെയ്യാറിന്റെ ഉത്ഭവസ്ഥനത്ത് പുള്ളിക്കാരിയും മകനും മരുമകളും കൊണ്ടു വന്ന ഉപ്പുമാവ് അകത്താക്കി വിശ്രമിക്കുകയായിരുന്നു..

ഞാന്‍ അപ്പോഴും അവിടെ എത്തിയതെ ഉള്ളു എന്നോര്‍ക്കണം…കാറ്റ് ആഞ്ഞു വീശുന്നുണ്ട്..എണീറ്റു നിന്നാല്‍ പറന്നു പോകുന്ന അവസ്ഥ ..തൊട്ടടുത് നില്‍ക്കുന്ന ആളെപ്പോലും കാണാന്‍ കഴിയാത്ത അത്ര മൂടല്‍ മഞ്ഞും ചാറ്റല്‍ മഴയും.

ആകെ വല്ലാത്ത അന്തരീകഷം..അവിടെയും വിശാലക്ഷിയമ്മ കൂള്‍ ???? ഇനി കയറുന്നത് എ സി
കാടിലേക്കാണ്..ചുറ്റും ഇടതൂര്‍ന്ന മരങ്ങള്‍ ഉള്ളതിനാല്‍ കാറ്റും കോടയും കുറവുണ്ടാകും..ബട്ട്‌
ചെളിക്കും തെന്നലിനും ലവലേശം കുറവില്ല..കൂട്ടത്തില്‍ നല്ല ചാറ്റല്‍ മഴയും…അവിടെയും ‘അമ്മ ഹൈ മോഡില്‍ ഓണ്‍ ..ഞങ്ങള്‍ പിന്നെയും പിന്നിലായി..ഇന്ന് വന്നവര്‍ക്കറിയാം എത്ര മാത്രം കാഠിന്യം നിരഞ്ഞ വഴിയായിരുന്നു ഇന്ന് അതെന്നു…എന്റെ ഷൂ പോലും കുറെ കീറിപറിഞ്ഞു..ചെളി മുട്ടോളം തെറിച്ചു വീഴുന്നു…ഇതെല്ലാം കടന്നു പോയി..വിശാലാക്ഷിയമ്മ..എ സി കാട് കഴിഞ്ഞു..പക്ഷെ ഇനി ഒരു കാരണവശാലും മുന്നോട്ടു പോവാന്‍ പറ്റാത്ത അവസ്ഥ ..

ഒടുവില്‍ മകന്റെ നിര്‍ബന്ധത്തിന് മുന്നില്‍ അമ്മയ്ക്ക് മുട്ടു മടക്കേണ്ടി വന്നു…അടുത്തു വരുന്ന 2 റോപ്പ് ഇട്ടിട്ടുള്ള കയറ്റം മഴ കാരണം തെന്നി വീഴുന്ന അവസ്ഥ ആയതു കൊണ്ട് ആ കയറ്റം ‘അമ്മ കയറിയില്ല..നെറുകയില്‍ നിന്നും വെറും 450 മീറ്റര്‍ താഴെ.. പക്ഷെ ഒന്നോര്‍ക്കണം ബോണക്കാട് നിന്നും 25ഇല്‍ കൂടുതല്‍ ദുര്‍ഘട പാതയില്‍ അവസ്ത്യാര്കൂടത്തിന്റെ ഒത്ത നടുക്കെത്തി ‘അമ്മ…ഇനി അല്പം വികാരഭരിതനായി തന്നെ പറയട്ടെ…എന്നെ പോലുള്ള മടിയന്മാര്‍ക്ക് കവിളില്‍ കിട്ടുന്ന കിടിലം അടി ആണ് അമ്മേടെ ചിരി…

71 വയസ്സെന്ന എനിക്ക് എത്തുവാന്‍ പോലും കഴിയുമോ എന്നറിയാത്ത ആ വയസ്സില്‍ …’അമ്മ ധാ അഗസ്ത്യാര്കൂട നെറുകയില്‍ ചിരിച്ചു നില്‍ക്കുന്നു…ഇനി മുകളിലേക്ക് ഇല്ല .ഞങ്ങള്‍ ഇറങ്ങുവാ എന്നു പറഞ്ഞിറങ്ങുമ്പോ പ്രകൃതിയുടെ മഴ കൊണ്ടുള്ള വികൃതിയില്‍ തെല്ലൊരു പിണക്കം അമ്മയുടെ മുഖത്ത് കണ്ടു…ഞങ്ങള്‍ നെറുകയില്‍ എത്തി അവിടുത്തെ പ്രതികൂലവാസ്ത കണ്ടപ്പോ ‘അമ്മ വരാത്തത് തന്നെ നല്ലതെന്നു തോന്നി അത്ര മാത്രം ശക്തമായ കാറ്റും കോടയും മഴയും…അടുത്ത കാലെടുത്തു വെയ്ക്കുന്നത് കുഴിയിലേക്കണോ എന്നു പോലും അറിയാന്‍ കഴിയാത്ത അവസ്ഥ…

തിരികെ ക്യാംപില്‍ വന്നപ്പോ രണ്ടാം ദിനം മാള കയറാന്‍ വന്നവരോട് കുശലം പറഞ്ഞു കൂട്ടത്തിലെ പെണ്കുട്ടികളോട് താന്‍ കയറിയ സ്ഥലത്തെ അവസ്ഥ ഒക്കെ വിവരിച്ചു നിക്കുന്ന അമ്മെയെ കണ്ടു….ഇനി മൂന്നാം നാള്‍ തിരിച്ചിറക്കം…പോയ പാതയേക്കാള്‍ 10 മടങ്ങു കാഠിന്യം ആണ് തിരിച്ചിറക്കം..എല്ലായിടത്തും ചെളി കെട്ടി കിടക്കുന്നു…കുളയട്ടയുടെ അയ്യരുകളി…’അമ്മ അതൊക്കെ ഇറങ്ങി വരുന്ന കാഴ്ച കാണാന്‍ ഞാന്‍ മുന്നേ നടന്നു..കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തി..പലയിടത്തായി കണ്ടു കൂട്ടി മുട്ടി..വിശേഷങ്ങള്‍ പറഞ്ഞു…നെറുകയിലെ അവസ്ഥ പറഞ്ഞു…

അമര്‍നാഥ് ‘അമ്മ കയറിയ കഥ കേട്ടു..ആകെ രോമാഞ്ചം….രാവിലെ 7 മണിക്ക് തുടങ്ങിയ യാത്ര വൈകീട്ട് നാലിനോട് അടുപ്പിച്ചു ബോണക്കാട് എത്തിയപ്പോള്‍ അമ്മയ്ക്കു ചുറ്റും ഒരുപാട് പേര്…ഫോറെസ്റ്റ് ഓഫീസര്‍ ഫോട്ടോയെടുക്കുന്നു..എല്ലാവരും വിശേഷം തിരക്കുന്നു….ഒട്ടേറെ സങ്കടത്തോടെ അമ്മയോട് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കെട്ടിപിടിച്ചു കിട്ടിയ ചുംബനത്തിന് ലോകത്ത് എന്തിനു നല്‍കാന്‍ കഴിയുന്നതിനെക്കാളും ആത്മവിശ്വാസം പകരാന്‍ ആ ഒരു സ്പര്ശനത്തിനു സാധിച്ചു..

അതേ വിശാലാക്ഷിയമ്മ ഒരു നമ്മുടെയൊക്കെ മടിക്കും പ്രായം പറഞ്ഞുള്ള കുത്തിയിരുപ്പുകള്‍ക്കും വയസ്സായവരോടുള്ള പുച്ചതിനും ഞാനടക്കം ആള്‍ക്കാരുടെ”ഇവരൊക്കെ മല കയരുവോടെ’ എന്നുള്ള സംശയങ്ങള്‍ക്ക് ഒക്കെ ഏറ്റ അടിയാണ്..ഒരു കനത്ത അടി…ആവര്‍ത്തിക്കുന്നു…. പ്രായം വെറും സംഖ്യ തന്നയാണ് മനസാണ് പ്രധാനം.

പിന്നൊന്നു : നാളെ പുള്ളിക്കാരി ജടായു പാറ പോകുവാണ്.

ആഹ് കുഴപ്പമില്ലല്‍ കേബിള്‍ കാറുണ്ടല്ലോ.

കാലുള്ളപ്പോ എന്തിനാ മോനെ കേബിള്‍ കാര്‍ ?

(അരുണ്‍ ജയന്‍ ഫേസ് ബുക്ക് ഗ്രൂപ്പായ സഞ്ചാരിയില്‍ കുറിച്ചത്)

Leave A Reply

Your email address will not be published.