എല്ലാ രംഗങ്ങളിലും നേതൃനിരയിലെ സ്ത്രീ, പുരുഷ എണ്ണത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ടെങ്കിലും ആ അന്തരം കുറഞ്ഞ് വരുന്നുണ്ട്. 2019-ലെ ഒരു പഠനം അനുസരിച്ച് തൊഴിലിടങ്ങളില്‍ 21 ശതമാനം സ്ത്രീകള്‍ നേതൃനിരയില്‍ ഉണ്ട്.

എന്നാല്‍ സ്ത്രീകള്‍ നേതൃനിരയില്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ പുരുഷന്‍മാരേക്കാള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിന് കാരണം സ്ത്രീകളില്‍ അന്തര്‍ലീനമായിരിക്കുന്ന സോഫ്റ്റ് സ്‌കില്ലുകളാണ്.

ദയ, ആശയവിനിമയം, കേള്‍ക്കാനുള്ള മനസ്സ് തുടങ്ങിയ കഴിവുകള്‍ സ്ത്രീകളില്‍ കൂടുതലാണ്. ഇത് മാനേജ്‌മെന്റ് തലത്തില്‍ തിളങ്ങാന്‍ സ്ത്രീയെ സഹായിക്കുന്നു.

പതിറ്റാണ്ടുകളായി ഈ സോഫ്റ്റ് സ്‌കില്ലുകള്‍ തന്നെ സ്ത്രീയെ നേതൃപദവിയില്‍ എത്തുന്നതില്‍ നിന്നും തടയുകായിരുന്നു. ഈ കഴിവുകള്‍ കാരണം നേതൃത്വം നല്‍കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന ചിന്തയാണ് പൊതുവില്‍ ഉണ്ടായിരുന്നത്. കടുത്ത തീരുമാനങ്ങള്‍ ആരേയും ഭയപ്പെടാതെ എടുക്കാന്‍ നിങ്ങള്‍ ഒരു പുരുഷനെ നേതൃ സ്ഥാനത്ത് ഇരുത്തണം എന്നായിരുന്നു പല്ലവി.

ഏകനായി നിന്ന് കടുത്ത തീരുമാനങ്ങള്‍ എടുക്കുന്ന പുരുഷനല്ല ശക്തനായ നേതാവ് എന്നും പകരം വിവിധ കാഴ്ചപ്പാടുകളെ ക്രോഡീകരിച്ച് മുന്നോട്ടുള്ള പാത തീരുമാനിക്കുന്നതാണ് ശക്തമായ നേതൃത്വം എന്ന് നമ്മളിപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

സ്ത്രീകള്‍ക്ക് ജന്മനാതന്നെ നല്ലൊരു നേതാവ് ആകാനുള്ള കഴിവ് ഉണ്ടെന്ന് ഇപ്പോള്‍ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

കുട്ടിക്കാലത്ത് പെണ്‍കുട്ടികള്‍ കളിക്കുമ്പോള്‍ സഹകരണ മനോഭാവവും ബന്ധങ്ങളെ രൂപപ്പെടുത്തിയെടുക്കുയും കെയര്‍ നല്‍കുകയും ചെയ്യുന്നു. ടീം വിജയിക്കണം എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടത് വിജയവും തോല്‍വിയുമാണ്. അത് വ്യക്തിനിഷ്ഠമായവയുമാണ്. മുതിരുമ്പോള്‍ ഈ സ്വഭാവങ്ങള്‍ അവരുടെ പ്രവര്‍ത്തിയിലും പ്രതിഫലിക്കും.

വാര്‍ത്തയ്ക്ക് കടപ്പാട്: ഫോബ്‌സ്.കോം (forbes.com)

Leave a Reply

Your email address will not be published. Required fields are marked *