സേവ് ദ ഡേറ്റ്
വധു: മിഷേല്‍ കോബ്കെ
വരന്: ബോയിങ് 737-800 വിമാനം
തിയതി: മാര്‍ച്ച് 18
സ്ഥലം: നെതര്ലെന്റസ്
പെണ്ണായാല്‍ ആണ് വേണം. ആണായാല്‍ പെണ്ണ് വേണം. ഇതൊക്കെ പഴങ്കഥ. ഏതായാലും ജീവിതത്തിലൊരു വിവാഹം കഴിക്കണം. എന്നൊരു വിമാനത്തെ തന്നെ വിവാഹം ചെയ്തേക്കാമെന്നൊരു പെണ്ണ് തീരുമാനിച്ചിരിക്കുന്നു.
അങ്ങ് ജര്‍മ്മനിയിലെ ബര്‍ലിനിലെ 30 വയസ്സുള്ള മിഷേല്‍ കോബ്കെയാണ് ഈ പ്രണയ കഥയിലെ നായിക. നായകന് 40 ടണ്‍ ഭാരമുള്ള ബോയിങ് 737-800 യാത്ര വിമാനമാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ വിമാനവുമായി മിഷേല്‍ ഡേറ്റിങ്ങിലാണ്. കൂടാതെ ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്.
2014-ലാണ് മിഷേല്‍ ബോയിങ് ഫ്രണ്ടിനെ കണ്ടുമുട്ടുന്നത്. ലൗ അറ്റ് ഫസ്റ്റ് ഫ്ളൈറ്റായിരുന്നു മിഷേലിനുണ്ടായതെന്ന് അവര്‍ തന്നെ പറയുന്നു. ആദ്യ യാത്രയില്‍ തന്നെ മിഷേല്‍ ബോയിങ് വിമാനവുമായി പ്രണയത്തിലായി.
ബോയിങ് 73-800 വളരെ സുന്ദരനും സെക്സിയുമാണെന്ന് മിഷേല്‍ പറയുന്നു. സുന്ദരമായി നിര്‍മ്മിച്ച അടിപൊളിയൊരു വിമാനം. ഈ വിമാനത്തോടുള്ള പ്രണയം മൂത്ത് മിഷേല്‍ തന്റെ പ്രിയന്റെ ഒരു ചെറുമോഡലുമൊത്താണ് രാത്രിയുറക്കം.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ബോയിങ് 737-800-നെ തൊടാനും വിമാനത്തിന്റെ വശങ്ങളില് ഉമ്മ കൊടുക്കാനും മിഷേലിന് സാധിച്ചു.
തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരുന്നു ആ ഹാങ്ങറില്‍ കഴിഞ്ഞതെന്ന് അവര്‍ അതേക്കുറിച്ച് ഓര്‍ത്തെടുത്തു. തങ്ങളിരുവരുമൊത്തുള്ള ആ സമയം ആസ്വദിച്ചു, ഉമ്മ വച്ചു, അവനെ തലോടി. അവര്‍ പറയുന്നു.
ആ ഹാങ്ങറില്‍ ആ വലിയ വിമാനത്തോടൊപ്പം സോറി തന്റെ പ്രിയനോടൊപ്പം ജീവിക്കുന്നതാണ് മിഷേലിന്റെ ജീവിതത്തിലെ ഏറ്റവും വിലിയ സ്വപ്നം.
ആ ഹാങ്ങറില്‍ വച്ച് ബോയിങ്ങിനെ വിവാഹം ചെയ്ത് രാത്രി മുഴുവന്‍ അവനോടൊപ്പം കഴിയണം. അവര്‍ ആഗ്രഹം വെളിപ്പെടുത്തി. വരുന്ന വസന്തകാലത്ത് നെതര്‍ലന്റ്സില്‍ വച്ച് തങ്ങളിരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് അവര്‍ ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ്. മാര്‍ച്ച് 18-നാണ് വിവാഹം.
ചിലര്‍ ഈ ബന്ധത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും മിഷേലിന്റെ കുടുംബം വിമാനത്തെ കാണാന്‍ താല്പര്യമില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതൊന്നും മിഷേല്‍ കാര്യമാക്കുന്നില്ല. ആ സുന്ദര ദിവസത്തെ കാത്തിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
സെയില്‍സ് വുമണായി ജോലി ചെയ്യുന്ന മിഷേലിന് വിമാനത്തോടുള്ള അനുരാഗത്തിനൊരു പേരുണ്ട്- മെക്കനോഫിലിയ. ഒരു യന്ത്രത്തോട് ലൈംഗിക, പ്രണയ അഭിവാഞ്ച തോന്നുന്നതിനെയാണ് മെക്കനോഫിലിയ എന്ന് പറയുന്നത്.
മറ്റേതൊരു മനുഷ്യ ജീവിയോടുമുള്ളത് പോലൊരു ബന്ധമാണിതെന്ന് മിഷേല്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ ഒരുമിച്ചിരുന്ന് റിലാക്സ് ചെയ്യുന്നു. രാത്രി ഒരുമിച്ച് ഉറങ്ങുന്നു.
തന്റെ പ്രണയിനിയുടെ ചിറകുകളാണ് തന്നെ ഏറെ ആകര്‍ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടിന് കടപ്പാട് ഡെയ്ലിസ്റ്റാര്‍.കോ.യുകെ