വ്യക്തിപരമായും തൊഴില്‍പരമായും ഇന്നത്തെ തലമുറയിലെ സ്ത്രീകള്‍ പഴയ തലമുറയിലുള്ളവര്‍ നേരിട്ടിരുന്ന തടസ്സങ്ങളെ മറികടന്ന് മുന്നേറുകയാണ്. വീട്ടുകാര്യങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ തൊഴിലിടത്തെ ഉത്തരവാദിത്വങ്ങളും അവര്‍ നിര്‍വഹിക്കുന്നു.

അവര്‍ സാമ്പത്തികമായി സ്വയം പര്യാപ്തരാണ്. സ്വന്തം വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നതിന് അവര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഭര്‍ത്താവിനെയോ അച്ഛനമ്മമാരെയോ ആശ്രയിക്കാതെ പണം ചെലവഴിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. എന്നാല്‍ യുബിഎസ് ഗ്ലോബല്‍ വെല്‍ത്ത് മാനേജ്മെന്റ് നടത്തിയ സര്‍വേ അനുസരിച്ച് 58 ശതമാനം സ്ത്രീകള്‍ ഇപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ജീവിത പങ്കാളിയെയോ രക്ഷകര്‍ത്താവിനെയോ ആശ്രയിക്കുന്നുണ്ട്.

കൃത്യമായ പദ്ധതി സ്വന്തം സാമ്പത്തിക ജീവിതത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനുള്ള ഏഴ് കാര്യങ്ങളാണ് ഇനി പറയുന്നത്.

നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കപ്പെടുന്നു

നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കപ്പെടുന്നുവെന്ന് കൃത്യമായി ട്രാക്ക് ചെയ്യുന്നത് പരമപ്രധാനമാണ്. നിങ്ങളുടെ ചെലവുകള്‍ എഴുതി സൂക്ഷിക്കണം. അത് ആഹാരമാകട്ടെ, സിനിമ കാണാന്‍ പോകുന്നതാകട്ടെ, വായ്പ തിരിച്ചടവ് ആകട്ടെ. എല്ലാം എഴുതി സൂക്ഷിക്കണം. നിങ്ങളുടെ ചെലവുകള്‍ എന്താണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അതിന് മുന്‍ഗണന നിശ്ചയിക്കാനും അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാനും സാധിക്കും.

സാമ്പത്തിക പദ്ധതി തയ്യാറാക്കണം

അനാവശ്യ ചെലവുകള്‍ മനസ്സിലാക്കി പണം വെറുതേ പോകുന്നത് തടഞ്ഞു കഴിഞ്ഞാല്‍ പിന്നെ ചെയ്യേണ്ടത് യാഥാര്‍ത്ഥ്യ ബോധ്യത്തോട് കൂടിയുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അവ നേടുന്നതിന് സാമ്പത്തിക പദ്ധതി തയ്യാറാക്കുകയുമാണ് വേണ്ടത്. നിങ്ങളുടെ എല്ലാ സാമ്പത്തിക ചെലവുകള്‍ക്കും വേണ്ടി കൃത്യമായി തയ്യാറാക്കിയ പദ്ധതി ആവശ്യമാണ്. മക്കളുടെ വിദ്യാഭ്യാസം, ചികിത്സാ ചെലവുകള്‍, വിരമിച്ചശേഷമുള്ള ജീവിതം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഈ പദ്ധതിയില്‍ ഉണ്ടാകണം. നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ, ഭാവിയിലെ ലക്ഷ്യങ്ങള്‍, അവയില്‍ എത്താനുള്ള പദ്ധതി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഒരു സാമ്പത്തിക പദ്ധതി.

സാമ്പത്തിക പദ്ധതി തയ്യാറാക്കുന്നത് എങ്ങനെ

മറ്റുള്ളവര്‍ ചെയ്യുന്നത് കാരണം ഞാനും ചെയ്യുന്നുവെന്ന മനസ്ഥിതി മാറ്റിവയ്ക്കണം. നിങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണ് തയ്യാറാക്കേണ്ടത്. അത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുസരിച്ച് ആകണം.

ചെറുതായി തുടങ്ങുക, വലിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങുക

സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിനുള്ള നിങ്ങളുടെ ഓരോ ചെറിയ കാല്‍വയ്പ്പും ദീര്‍ഘകാലാടിസ്ഥാനത്തിലേക്കുള്ള സമ്പത്ത് സ്വരൂപിക്കുന്നതിലേക്കുള്ള ഒരു വലിയ കുതിച്ച് ചാട്ടമാണ്. നിങ്ങളുടെ ദൈനംദിന ചെലവുകളില്‍ നിന്നുമുള്ള മിച്ചംവയ്ക്കലുകള്‍ നിക്ഷേപിച്ച് തുടങ്ങാം. അത് നിങ്ങള്‍ വിരമിക്കുമ്പോള്‍ നല്ലൊരു തുക ലഭിക്കുന്നതിന് സഹായിക്കും.

അടിയന്തഘട്ടങ്ങള്‍ക്കായി പണം കരുതുക

അടിയന്തരഘട്ടങ്ങള്‍ മുന്‍കൂട്ടി കാണുക. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ നിക്ഷേപം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കും. അതിനാല്‍ സാമ്പത്തിക പദ്ധതി തയ്യാറാക്കുമ്പോള്‍ ഇത്തരം അടിയന്തരഘട്ടങ്ങളെ കൂടി കണക്കിലെടുക്കുക.

പലയിടത്തായി നിക്ഷേപിക്കുക

എല്ലാ മുട്ടകളും ഒരേ കുട്ടയില്‍ സൂക്ഷിക്കരുതെന്നൊരു ചൊല്ലുണ്ട്. അതായത് നിങ്ങളുടെ നിക്ഷേപം എല്ലാം ഒരിടത്ത് ആകരുത്. അത് നിങ്ങളെടുക്കുന്ന റിസ്‌കിനെ പല നിക്ഷേപങ്ങളിലായി വിതരണം ചെയ്യാന്‍ സഹായിക്കും. കൂടുതല്‍ പണം തിരിച്ച് കിട്ടുന്നതും കുറച്ച് പണം കിട്ടുന്നതുമായ നിക്ഷേപങ്ങളെ ബാലന്‍സ് ചെയ്യണം.

ഇന്‍ഷ്വറന്‍സ് പോളിസി ഉറപ്പായും എടുക്കണം

ഇന്‍ഷ്വറന്‍സിന്റെ കാര്യത്തില്‍ പൊതുവില്‍ സ്ത്രീകള്‍ സ്വന്തം കാര്യം നോക്കാറില്ല. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഇന്‍ഷ്വറന്‍സ് എടുക്കും. സ്വയം വില കൊടുക്കാത്തത് കൊണ്ടാണിത്. അതൊഴിവാക്കി ഇന്‍ഷ്വറന്‍സ് എടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *