ഇന്ദ്രാ നൂയി

സ്ത്രീകള്‍ സ്വയം രണ്ടാംകിട പൗരന്‍മാരായി കാണരുതെന്നും അവരും മുന്‍നിരയിലെത്തിയെന്നും ഇന്ദ്രാ നൂയി പറഞ്ഞു. സ്ത്രീകള്‍ ബിസിനസ് രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊയ്തു.

നിങ്ങല്‍ എവിടെ ജനിച്ചു. എന്താണ് നിങ്ങളുടെ പാരമ്പര്യം എന്നിവയിലൊന്നും കാര്യമില്ലെന്ന് നൂയി പി ടി ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഞായറാഴ്ച നൂയിയെ അമേരിക്കയിലെ നാഷണല്‍ പോര്‍ട്രെയിറ്റ് ഗാലറിയില്‍ ഉള്‍പ്പെടുത്തി. ജെഫ് ബെസോസ്, ഫ്രാന്‍സിസ് ആര്‍ണോള്‍ഡ് തുടങ്ങിയ പ്രമുഖരായ വ്യക്തികള്‍ക്കൊപ്പമാണ് നൂയിയും ഇടം പിടിച്ചത്.

മിഷേല്‍ ഒബാമ, ഹിലരി ക്ലിന്റണ്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജയെ ഈ ഗാലറിയില്‍ ഉള്‍പ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *