Take a fresh look at your lifestyle.

ലോകത്തെ ധനികരായ 22 പുരുഷന്‍മാരുടെ പക്കല്‍ 325 മില്ല്യണ്‍ ആഫ്രിക്കന്‍ വനിതകളുടേതിനേക്കാള്‍ കൂടുതല്‍ സ്വത്ത്‌

82

ലോകത്തെ ഏറ്റവും ധനികരായ 22 പുരുഷന്‍മാരുടെ മുഴുവന്‍ സ്വത്ത് ആഫ്രിക്കയിലെ 325 മില്ല്യണ്‍ സ്ത്രീകളുടേതിനേക്കാള്‍ അധികം വരും. ബുധനാഴ്ച സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ യോഗം ചേരാനിരിക്കവേ ഓക്‌സ്ഫാമാണ് ഈ താരതമ്യ പഠനം പുറത്ത് വിട്ടത്.

ആഫ്രിക്കയിലെ സ്ത്രീകളുടേതിനേക്കാള്‍ അധികം സ്വത്ത് 22 പുരുഷന്‍മാര്‍ കൈവശം വച്ചിരിക്കുന്നുവെന്നത് നമ്മുടെ സമ്പദ് വ്യവസ്ഥ എത്രമാത്രം സെക്‌സിറ്റാണെന്ന് തെളിയിക്കുന്നുവെന്ന് ഓക്‌സ്ഫാമിന്റെ ബ്രിട്ടീഷ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനി ശ്രീസ്‌കന്ദരാജ പറഞ്ഞു.

ലോകത്തിലെ 45 ശതമാനം സ്വത്തും കൈവശം വച്ചിരിക്കുന്നത് ഒരു ശതമാനം വ്യക്തികളാണ്. കേവലം 0.5 ശതമാനം കൂടുതല്‍ നികുതി കൊടുത്ത് 117 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പണം കണ്ടെത്താനും ഇവര്‍ക്ക് കഴിയും.

സാധാരണ സ്ത്രീകള്‍ ചെയ്യുന്ന ക്ഷേമ ജോലികളെ നമ്മുടെ സാമ്പത്തിക സംവിധാനം വില കുറച്ച് കാണുകയാണെന്നും അസമത്വം വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിനും നല്ലൊരു വരുമാനം കണ്ടെത്തുന്നതിനും സമൂഹത്തില്‍ ശബ്ദമുയര്‍ത്തിനും കുറച്ച് മാത്രം സമയമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. അവര്‍ ദാരിദ്ര്യത്തില്‍ തളച്ചിടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

20 വയസ്സിന് മുകളിലുള്ള ആഫ്രിക്കന്‍ വനിതകളുടെ സ്വത്തിനെയാണ് ഫോബ്‌സിന്റെ 2019-ലെ കോടീശ്വരന്‍മാരുടെ പട്ടികയുമായി ഓക്‌സ്ഫാം താരതമ്യപ്പെടുത്തിയത്. ആമസോണിന്റെ മുതലാളിയായ ജെഫ് ബസോസാണ് പട്ടികയില്‍ ഒന്നാമന്‍. അദ്ദേഹത്തിന് പിന്നില്‍ ബില്‍ ഗേറ്റ്‌സും വാറന്‍ ബഫറ്റുമുണ്ട്.

ലോകത്തിലെ ഏറ്റവും ധനികരായ രണ്ട് പേര്‍ അവരുടെ പണം കറന്‍സിയാക്കി ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവച്ച് അതിന് മുകളില്‍ അവര്‍ ഇരുന്നാല്‍, അവരുടെ അപ്പോഴത്തെ സ്ഥാനം ബഹിരാകാശത്തായിരിക്കും.

World’s 22 richest men have more wealth than all 325 million women in Africa

Leave A Reply

Your email address will not be published.